പറഞ്ഞ തുക നൽകിയില്ല; വാടക കൊലയാളി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

Contract killer

യുപിയിലെ മീററ്റിൽ കൊല നടത്തിയതിനു ശേഷം പറഞ്ഞുറപ്പിച്ച തുക നൽകിയില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി വാടക കൊലയാളി. 20 ലക്ഷം രൂപ പറഞ്ഞുറപ്പിച്ച് ഒരു വർഷം മുമ്പ് അഞ്ജലി എന്ന അഭിഭാഷകയെ വെടിവച്ചുകൊന്ന കേസിലെ പ്രതിയായ നീരജാണ് പരാതി നൽകിയത്.

അഞ്ജലിയുടെ ഭർത്താവിന്റെയും അമ്മായിയമ്മ സരള ഗുപ്തയുടെയും ഭാര്യാപിതാവ് പവൻ ഗുപ്തയുടെയും നിർദേശപ്രകാരമാണ് താൻ കൊലപാതകം നടത്തിയതെന്നും. കരാർ ഉറപ്പിച്ച 20 ല​ക്ഷം രൂപ തന്നില്ലെന്നും പറഞ്ഞാണ് നീരജ് ജാമ്യത്തിലിറങ്ങിയപ്പോൾ പരാതിയുമായി എത്തിയത്.

Also Read: മരിച്ചതു പോലെ അഭിനയിച്ചു; ജീവനോടെ കുഴിച്ചുമൂടിയ യോഗാധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു

കൊലപാതകം നടന്ന് ദിവസങ്ങൾക്കുള്ളിൽ പൊലീസ് നീരജിനെയും കൂട്ടുപ്രതിയായ യശ്പാലിനെയും അറസ്റ്റ് ചെയ്തിരുന്നു. ഞ്ജലിയുടെ ഭർത്താവ്, ഭർത്താവിന്റെ അമ്മ, അച്ഛൻ എന്നിവരെയാണ് കേസിൽ സംശയിച്ചിരുന്നതെങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

Also Read: കൊല്ലം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ മദ്യപന്റെ അഴിഞ്ഞാട്ടം; അക്രമം നടത്തിയയാളെ പൊലീസ് പിടികൂടി

ജയിലിൽ കിടന്നിട്ടും വാഗ്ദാനം ചെയ്ത തുക കിട്ടിയില്ലെന്നും 20 ലക്ഷം പറഞ്ഞയിടത്ത് ഒരു ലക്ഷം മാത്രമാണ് തന്നതെന്നും തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്ന് നീരജ് ശർമ പറഞ്ഞു. ജാമ്യം ലഭിച്ച ഉടനെ നീരജ് ഇവർക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News