സെയ്ഫ് അലി ഖാനെ കുത്തിയ കേസ്; മധ്യപ്രദേശിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

saif ali khan

ബോളിവുഡ് താരം സെയ്ദ് അലി ഖാനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയെന്ന് സംശയിക്കുന്നയാളെ മധ്യപ്രദേശിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

വ്യാഴാഴ്ച പുലർച്ചെ ബാന്ദ്രയിലെ വീട്ടിൽ നടന്ന ആക്രമണത്തിൽ 54 കാരനായ നടന് കഴുത്തിലും നട്ടെല്ലിന് സമീപവുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിച്ച സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.അദ്ദേഹം അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ പറയുന്നത്.ടൻ ആക്രമിക്കപ്പെട്ട് 50 മണിക്കൂറുകൾ പിന്നിട്ടെങ്കിലും അക്രമിക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ALSO READ; JEE മെയിൻസ് ഹാള്‍ ടിക്കറ്റ് പ്രസിദ്ധീകരിച്ചു; ഏത് സെഷന്‍, എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് അറിയാം

അതേസമയം സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷം, രാവിലെ 9 മണിയോടെ ദാദറിലെ ഒരു കടയില്‍ നിന്ന് ഹെഡ്ഫോണ്‍ വാങ്ങുന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യം ഇന്ന് പുറത്തുവന്നിരിക്കുന്നത്. ‘സത്ഗുരു ശരണ്‍’ ബാന്ദ്രയിലെ 12 നില കെട്ടിടത്തിലെ സെയ്ഫിൻ്റെ താമസകേന്ദ്രത്തിൽ കടന്ന് അദ്ദേഹത്തെ കുത്തിപ്പരുക്കേൽപ്പിച്ചതിന് ശേഷം പുറത്തുവന്ന പ്രതിയുടെ നാലാമത്തെ ദൃശ്യമാണിത്.

പടികള്‍ കയറി ഓടിപ്പോകുന്നതും അകത്ത് കടന്നതുമായ ദൃശ്യങ്ങളാണ് നേരത്തേ വന്നത്. പിന്നീട്, ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ നീല ഷര്‍ട്ട് ധരിച്ച് നിൽക്കുന്നതും കണ്ടും. ദാദറിലെ മൊബൈല്‍ സ്റ്റോറിലും ഇതേ ഷര്‍ട്ട് ധരിച്ചാണ് പ്രതിയുള്ളത്. പ്രതിയുമായി മുഖസമാനമുള്ള ഒരാളെ ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് അക്രമിയാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വസതിയിൽ കടന്ന ആക്രമിയെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫിന് ആറ് തവണ കുത്തേറ്റത്. നട്ടെല്ലിന് സമീപമടക്കം ആറ് പരിക്കുകള്‍ ഏറ്റിരുന്നു. നടന്‍ സുഖം പ്രാപിച്ചു വരികയാണെന്നും നടക്കാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.




whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News