ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശിയായ പ്രതിക്ക് നേരത്തെ പൊലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തിയുമായി സാമ്യമില്ലെന്നാണ് നഗരവാസികൾ സമൂഹ്യ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്. പ്രായം, മൂക്ക്, മുടി, ചുണ്ട് എന്നിവയിലെല്ലാം വലിയ വ്യത്യാസമുണ്ടെന്നും പലരും പങ്ക് വച്ചു . മുംബൈ പോലീസ് എന്തോ മറക്കുന്നുണ്ടെന്ന ചർച്ചകളാണ് ഉയർന്നിരിക്കുന്നത്.
കെട്ടിട സമുച്ചയത്തിലെ എട്ടു നിലകൾ വരെ പടികൾ കയറിയെത്തിയ പ്രതി പിന്നീട് പതിനൊന്നാം നിലയിലേക്ക് പൈപ്പ് വഴി വലിഞ്ഞു കയറിയെന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് നടന്റെ വീട്ടിലെ ശുചിമുറി വഴിയാണ് ഫ്ലാറ്റിനുള്ളിലേക്ക് കടന്നതെന്നും പറയുന്നു.
Also Read: സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു
കുട്ടികളെ ബന്ദിയാക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പ്രതിരോധിക്കുന്നതിനിടയിൽ സെയ്‌ഫ് അലി ഖാന് ആറ് തവണ കുത്തേൽക്കുന്നത്. ബംഗ്ലാദേശിൽ ജില്ല-ദേശീയ തലത്തിൽ ഗുസ്തിയിൽ മത്സരിച്ച് സമ്മാനം നേടിയിട്ടുണ്ടെന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. ആക്രമണസമയത്ത് സെയ്ഫിനെയും മറ്റുള്ളവരെയും കീഴടക്കാൻ ഇയാളുടെ ഗുസ്തിപശ്ചാത്തലം സഹായിച്ചതായി പോലീസ് സംശയിക്കുന്നു.
എന്നാൽ സെയ്‌ഫ് കുത്തേറ്റിട്ടും ഇയാളെ വരുതിയിലാക്കി മുറിയിൽ അടച്ചുവെന്നാണ് വീട്ടിലെ കെയർ ടേക്കർ ഏലിയാമ്മ പൊലീസിന് മൊഴി നൽകിയത്. ഈ ശ്രമത്തിനിടെയിലാണ് ഏലിയാമ്മക്കും പരിക്കേറ്റത്. ഇയാൾ പിന്നീട് കുളിമുറി വഴി പുറത്തിറിങ്ങിയെന്നുമാണ് പോലീസ് അവകാശപ്പെടുന്നത്. എന്നാൽ ഇതിലെല്ലാം പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ചിലരെല്ലാം വാദിക്കുന്നത്.
പ്രതി ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ഏലിയാമ്മ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കരീനയുടെ മൊഴിയിലും കുട്ടിയെ ബന്ദിയാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിലപിടിപ്പുള്ള രത്‌നങ്ങൾ പതിച്ച സർണാഭരങ്ങളൊന്നും മോഷ്ടിക്കാതെയാണ് പ്രതി രക്ഷപ്പെട്ടത്.
പ്രതി സെയ്ഫിനെ തുടർച്ചയായി ആറു തവണ കുത്തിപ്പരിപ്പേൽക്കുന്നതിന് സാക്ഷിയായിട്ടും കരീന ഇടപെടാതിരുന്നതും ചർച്ചയാകുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ മകനാണ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കുന്നത്. സ്വകാര്യത ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ അകറ്റി നിർത്താൻ മനപ്പൂർവം ശ്രമിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യും. രാവിലെ ലീലാവതി ആശുപത്രിയിലെ ഡോക്ടർ നിതിൻ ഡാങ്കേ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രാഥമിക വിവരം അനുസരിച്ച്, ഇന്നലെ രാത്രി ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പത്രികകൾ സമർപ്പിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ 12 മണി വരെ താരത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതെ സമയം സെയ്‌ഫ് അലി ഖാൻ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. ലീലാവതി ആശുപത്രിയിലെ ഡോക്ടർ നിതിൻ ഡാങ്കേ ഇക്കാര്യം സ്ഥിരീകരിച്ചു. നടന്റെ മൊഴി നിർണായകമാകും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here