രക്തത്തില്‍ കുളിച്ച സെയ്ഫ് അലി ഖാനെ മകന്‍ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയില്‍

saif-ali-khan-son-ibrahim-lilavati

കുത്തേറ്റ് രക്തം വാര്‍ന്ന് കിടന്ന നടന്‍ സെയ്ഫ് അലി ഖാനെ മൂത്ത മകന്‍ ഇബ്രാഹിം ലീലാവതി ആശുപത്രിയിലേക്ക് എത്തിച്ചത് ഓട്ടോറിക്ഷയില്‍. കാർ ഉപേക്ഷിച്ചാണ് ഇവർ ഓട്ടോയെ അവലംബിച്ചത്. വ്യാഴാഴ്ച രാവിലെ ബാന്ദ്രയിലെ വസതിയില്‍ വെച്ചാണ് സെയ്ഫിന് നിരവധി തവണ കുത്തേറ്റത്.

23കാരനായ ഇബ്രാഹിം ആണ് ചോരയൊലിക്കുന്ന പിതാവിനെ ഓട്ടോയിലേക്ക് എടുത്തുവെച്ചത്. സമയം ഒട്ടും കളയാനില്ലാത്തതിനാലും പരിഭ്രാന്തിയോടെ ഡ്രൈവ് ചെയ്യേണ്ടെന്നും കരുതിയാണ് മകൻ ഓട്ടോ തെരഞ്ഞെടുത്തത്. വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. ഭാര്യയും നടിയുമായ കരീന കപൂര്‍ ഖാന്‍ ഓട്ടോയ്ക്ക് സമീപം നില്‍ക്കുന്നതും വീട്ടുജോലിക്കാരോട് സംസാരിക്കുന്നതും ഉൾപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Read Also: ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാനെതിരെ ആക്രമണം; മൂന്ന് പേർ പിടിയിൽ

മകന്റെ മുറിയില്‍ കയറാന്‍ ശ്രമിച്ച കള്ളനുമായുള്ള മൽപ്പിടുത്തത്തിനിടെയാണ് 54കാരനായ നടന് കുത്തേറ്റത്. രണ്ടെണ്ണം ആഴത്തിലും ഒന്ന് നട്ടെല്ലിന് സമീപവുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തു. ശരീരത്തില്‍ നിന്ന് കത്തിയുടെ കഷണം നീക്കം ചെയ്തിട്ടുണ്ട്. നടൻ ഇപ്പോള്‍ ഐസിയുവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News