സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

SAIF ALI KHAN

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിലെ യഥാർഥ പ്രതി പിടിയിലായെന്ന് മുംബൈ പൊലീസ് അറിയിച്ചു. റസ്റ്റോറൻ്റ് ജീവനക്കാരനായ വിജയ് ദാസാണ് പിടിയിലായത്. താനെയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

സംഭവം നടന്ന് ആറാം ദിവസമാണ് പ്രതി പിടിയിലാകുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഇന്ന് രാവിലെ ഒൻപത് മണിക്ക് വാർത്താ സമ്മേളനം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ALSO READ; ടിപ്പർ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയമുഹമ്മദ് ആസിഫിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യമായി കുടുംബം

വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫിന് കുത്തേറ്റത്.മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ സെയ്ഫിൻ്റെ കഴുത്തിലും നട്ടെല്ലിന് സമീപവുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിച്ച സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നടൻ അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News