സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; ഒരാഴ്ച പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസം പിന്നിടുമ്പോഴാണ് ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വീട്ടിലേക്ക് മടങ്ങുന്നത്. ഒരാഴ്ച പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലും വസതിയിലും വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ALSO READ: ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

അതിനിടയില്‍ സെയ്ഫ് അലി ഖാനെ കുത്തി പരുക്കേൽപിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് സിസിടി വി ദൃശ്യങ്ങളിലെ പ്രതിയുമായി സാമ്യമൊന്നുമില്ലെന്ന് ആക്ഷേപം. മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദിനും എന്നയാളാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിലെ പ്രതിയുടെ ശാരീരിക ഘടനകളുമായും പ്രായവുമായും ബന്ധമില്ലെന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പലരും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പൊലീസ് എന്തോ മറയ്ക്കുന്നുണ്ടെന്ന ആക്ഷേപവും ഉണ്ടാകുന്നു.

ALSO READ: രക്ഷാപ്രവര്‍ത്തനവും മുന്നറിയിപ്പും അതിവേഗത്തിലാകണം, കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ആരുടെ വീടാണെന്ന് അറിയാതെയാണ് പ്രതി അവിടെ കയറിയതെന്ന് പൊലീസ് പറയുന്നത് വിശ്വാസകരമല്ല എന്നാണ് ആളുകൾ പറയുന്നത്. കരീന കപൂറിന്റെ മൊഴിയിൽ കുട്ടിയെ ബന്ദിയാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പറയുന്നത്. എന്നാൽ, സ്വർണാഭരണങ്ങളൊന്നും പോയിട്ടില്ല കൂടാതെ അപകട സമയത്ത് കരീന പ്രതിരോധിക്കാതിരുന്നത് എന്തുകൊണ്ടെന്നും സോഷ്യൽമീഡിയ ചോദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News