കഴിഞ്ഞ ദിവസം കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. മുംബൈ ലീലാവതി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമാണ് താരം ആശുപത്രി വിടുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫിന് കുത്തേറ്റത്.മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ സെയ്ഫിൻ്റെ കഴുത്തിലും നട്ടെല്ലിന് സമീപവുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിച്ച സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.സംഭവത്തിൽ പ്രതിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പിടികൂടിയിരുന്നു.
ALSO READ; പക അത് വീട്ടാനുള്ളതാണ്; ദേഹത്ത് തട്ടിയ കാറിൽ നിറയെ സ്ക്രാച്ച് വരുത്തി നായയുടെ പ്രതികാരം
പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശിയെനന്നായിരുന്നു പ്രാഥമിക നിഗമനം. ഇയാളുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ വിജയ് ദാസ് എന്ന കള്ളപ്പേരിലാണ് മുംബൈയിൽ താമസിച്ചുവന്നതെന്നും പൊലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.ഇയാൾക്ക് ഇന്ത്യൻ രേഖകൾ ഇല്ലെന്നും കൈവശമുള്ള രേഖകളെല്ലാം വ്യാജമാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശിയായ പ്രതിക്ക് നേരത്തെ പൊലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തിയുമായി സാമ്യമില്ലെന്നാണ് നഗരവാസികൾ സമൂഹ്യ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്. പ്രായം, മൂക്ക്, മുടി, ചുണ്ട് എന്നിവയിലെല്ലാം വലിയ വ്യത്യാസമുണ്ടെന്നും പലരും പങ്ക് വച്ചു . മുംബൈ പോലീസ് എന്തോ മറക്കുന്നുണ്ടെന്ന ചർച്ചകളാണ് ഉയർന്നിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here