നടൻ സെയ്ഫ് അലിഖാന് കുത്തേറ്റു. വീട്ടിൽ നടന്ന മോഷണ ശ്രമം തടയുന്നതിനിടെയാണ് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. സെയ്ഫ് അലിഖാൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ചായിരുന്നു കുത്തേറ്റത്.
ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. അടിയന്തിരമായി നടനെ ഓപ്പറേഷന് വിധേയമാക്കി. ഓപ്പറേഷന് ശേഷമേ കാര്യങ്ങൾ പറയാനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.
also read: ‘സലീം കുമാര്‍ ആത്മാര്‍ഥതയുള്ള കര്‍ഷകന്‍’; മണ്ണിലിറങ്ങുന്നില്ലെങ്കിലും ഞാനും കൃഷി നടത്തുന്നുവെന്നും മമ്മൂട്ടി
വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ വീട്ടിൽ നടനൊപ്പം ഭാര്യ കരീന കപൂറും മക്കളും മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സമാന്തര അന്വേഷണത്തിന് മുംബൈ ക്രൈംബ്രാഞ്ചും ഉത്തരവിട്ടിട്ടുണ്ട്.
news summary : Bollywood actor Saif Ali Khan was stabbed
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here