പട്ടൌഡി ‘നവാബാ’യ സെയ്ഫ് അലി ഖാൻ കുടുംബവുമൊത്ത് മുംബൈയിലും കഴിയുന്നത് അതേ പ്രൌഢിയോടെ. പോഷ് ഏരിയയായ ബാന്ദ്ര വെസ്റ്റിലെ 12 നില അത്യാഡംബര അപ്പാർട്ട്മെന്റിലാണ് സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. 10 വര്‍ഷം മുമ്പാണ് അദ്ദേഹവും കരീനയും ഇത് വാങ്ങിയത്. കെട്ടിടത്തിന്റെ നാല് നിലകളിലാണ് സെയ്ഫിൻ്റെയും കുടുംബത്തിൻ്റെയും താമസം.
സെയ്ഫ് അലി ഖാന്റെ അപ്പാര്‍ട്ട്‌മെന്റിന് 10,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. അഞ്ച് കിടപ്പുമുറികള്‍, ഒരു ജിം, ഒരു മ്യൂസിക് റൂം, ആറ് ടെറസ് ബാല്‍ക്കണി എന്നിവയുണ്ട്. സെയ്ഫിന്റെ വീടിന്റെ വില ചതുരശ്ര അടിക്ക് 70,000 രൂപയാണെന്നും ചുറ്റുമുള്ള സ്വത്തുക്കളുടെ വില ചതുരശ്ര അടിക്ക് 50,000- 55,000 രൂപയാണെന്നും കണക്കാക്കപ്പെടുന്നു.
Read Also: രക്തത്തില്‍ കുളിച്ച സെയ്ഫ് അലി ഖാനെ മകന്‍ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയില്‍
സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂര്‍ ഖാനും മുമ്പ് ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ് കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്, 2013ല്‍ 48 കോടി രൂപയ്ക്കാണ് പുതിയ അപ്പാർട്ട്മെൻ്റ് വാങ്ങിയത്. ഇവിടെ വെച്ചാണ് സെയ്ഫിന് മോഷ്ടാവിൻ്റെ കുത്തേറ്റത്. മുംബൈയിലെ ബാന്ദ്ര പോലുള്ള സമ്പന്ന പ്രദേശങ്ങളില്‍ പോലും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട് ഈ സംഭവം. വിശാലമായ വസതിയില്‍ കള്ളന്‍ എങ്ങനെ പ്രവേശിച്ചുവെന്ന് ആരാധകരും നെറ്റിസണ്‍സും ആശ്ചര്യപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here