അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന ഞാന്‍ ! സോഷ്യല്‍മീഡിയയില്‍ വൈറലായി സൈജു കുറുപ്പിന്റെ ബാല്യകാല ചിത്രം

മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് സൈജു കുറുപ്പ്. നായകനായും സഹ നടനായുമൊക്കെ മലയാള സിനിമയില്‍ സൈജു തിളങ്ങിക്കൊണ്ടിരിക്കുന്ന താരത്തിന് പ്രേക്ഷകരുടെ മനസ്സില്‍ കൃത്യമായ ഒരു സ്ഥാനം തന്നെയുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വ്യാപിക്കുന്നത് സൈജു കുറിപ്പിന്റെ ഒരു ബാല്യകാല ചിത്രമാണ്. സൈജു കുറുപ്പിന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. താരം തന്നെയാണ് തന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

Also Read : കയറിവരുന്ന വഴിക്ക് പെപ്പെയുടെ ചെരുപ്പൊക്കെ തെറിച്ചുപോയി, ഇത്രയും ആള്‍ക്കാരെ കണ്ടപ്പോള്‍ ഞങ്ങളുടെ കിളി പോയി: നീരജ് മാധവ്

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം സൈജു കുറുപ്പ് പുറത്തുവിട്ടത്. താരത്തിന് പഴയ ലുക്ക് തന്നെയാണ് ഇപ്പോഴും എന്നാണ് ആരാധകര്‍ പറയുന്നത്. ക്യൂട്ടാണ് കുഞ്ഞ് സൈജു കുറുപ്പെന്നും ഫോട്ടോയ്ക്ക് ചിലര്‍ കമന്റെഴുതുന്നു.

കൗമാരകാലത്ത് അമ്മയെ അടുക്കളയില്‍ സഹായിക്കുന്നതിന്റെ ഫോട്ടോ എന്നാണ് നടന്‍ എഴുതിയിരിക്കുന്നത്. ഇപ്പോള്‍ സഹായിക്കാറുണ്ടോയെന്ന ചോദ്യത്തില്‍ ഇല്ലെന്നാണ് താരത്തിന്റെ മറുപടി. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്.

Also Read : ഒറ്റയിരിപ്പില്‍ ഇരുന്നെഴുതിയതാണ് ആ ഹിറ്റ് പാട്ട്, പിന്നീട് ഒരു വാക്ക് പോലും തിരുത്തിയിട്ടേയില്ല: കൈതപ്രം

സൈജു കുറുപ്പ് നായകനായി ഒടുവിലെത്തിയ ചിത്രം ‘പാപ്പച്ചന്‍ ഒളിവിലാണ്’ ഒരു ഫാമിലി കോമഡി ഡ്രാമ ആയിരുന്നു. നവാഗതനായ സിന്റോ സണ്ണിയാണ് സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here