‘ഞാൻ കടം വാങ്ങി മുങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്’, കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റു: ഫേസ്ബുക് ലൈവുമായി സൈജു കുറുപ്പ്

പ്രമോഷനുകളുടെ പല അവസ്ഥാന്തരങ്ങളും കണ്ടവരാണ് നമ്മൾ മലയാളികൾ. അവയിൽ ഒന്നാണ് കഴിഞ്ഞ ദിവസം സൈജു കുറുപ്പ് ഫേസ്ബുക് ലൈവിലൂടെയും പങ്കുവച്ചത്. പാപ്പച്ചൻ ഒളിവിലാണ് എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സൈജു ലൈവിൽ വന്നപ്പോൾ അത് പ്രേക്ഷകർക്ക് ഒരു വ്യത്യസ്തത അനുഭവമായിരുന്നു സമ്മാനിച്ചത്. തന്നെ കടക്കെണി സ്റ്റാർ എന്നും പ്രാരാബ്ധം സ്റ്റാർ എന്നുമൊക്കെ വിളിക്കുന്നവർക്കുള്ള മറുപടിയായിരുന്നു സൈജു കുറുപ്പിന്റെ ലൈവിന്റെ ഹൈലൈറ്റ്.

ALSO READ: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം: അപകീര്‍ത്തി കേസില്‍ അയോഗ്യത നീങ്ങി

സൈജു കുറുപ്പ് ലൈവിൽ പറഞ്ഞത്

ഇവിടെ എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങള്‍ വരുന്നുണ്ട്. നാട്ടുകാര്‍ വെറുതെ ഇങ്ങനെ ഓരോന്ന് പറയുകയാണ്, എന്തിനാണെന്നറിയില്ല. ഞാനെന്തോ നാട്ടുകാരുടെ കൈയ്യിൽ നിന്ന് കടം മേടിച്ചിട്ട് മുങ്ങി നടക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ്. ഞാൻ ഒളിവിലാണെന്നോ അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്? പിന്നെന്തോ കടം സ്റ്റാറെന്നോ, പ്രാരാബ്ധം സ്റ്റാറെന്നോ ഒക്കെ പറയുന്നുണ്ട്. കാശ് മേടിച്ച് ഒളിവിൽ പോയെന്നോ, കാശ് കൊടുക്കാൻ വയ്യാത്തതു കൊണ്ടെന്നോ ഒക്കെ പറയുന്നുണ്ട്. ഇതിലൊന്നും സത്യമില്ല. ഇതിൽ ആകെ സത്യമുള്ളത്, ഞാൻ ഒളിവിലായിരുന്നു. ഞാനെന്തിനാണ് ഒളിവിൽ പോയത്, ആരെ പേടിച്ചിട്ടാണ്. ഇത് ഞാൻ ഉടനെ ലൈവിൽ വന്ന് പറയുന്നതായിരിക്കും. പക്ഷ ഇപ്പോള്‍ തൽക്കാലം എനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല. ഞാൻ നമ്മുടെ കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റിട്ട് പടം നിര്‍മ്മിക്കാൻ നോക്കുന്നയാളാണ്. അപ്പോള്‍ അങ്ങനെത്തെ പ്രശ്നമൊന്നുമില്ല, കടമൊന്നും ഞാൻ മേടിച്ചിട്ടില്ല. പക്ഷേ ഞാൻ എന്തിനാണ് ഒളിവിൽ പോയത്. അത് ഞാൻ ഉടനെ ക്ലിയറാക്കി എന്‍റെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് പറയുന്നതായിരിക്കും.

ALSO READ: ‘ഓപ്പറേഷൻ ഇ-സേവ’; അക്ഷയ സെന്ററുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

അതേസമയം, സൈജു കുറുപ്പ് നായകനായ പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തി. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ശ്രിന്ദ, ദർശന എന്നിവരാണ് നായികമാര്‍. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സിന്‍റോ സണ്ണിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News