ഇന്നച്ചനും മാമുക്കോയയും കൂട്ടത്തിലിപ്പോൾ സിദ്ദിഖും… റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി; വേദനയോടെ നടന്‍ സായ്കുമാർ

റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി വാക്കുകളിടറി വേദനയോടെയാണ് നടന്‍ സായ്കുമാർ സംവിധായകന്‍ സിദ്ദിഖിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്. റാംജി റാവു സിനിമയിൽ നിന്നാണ് തനിക്ക് സിനിമയിലേക്ക് വഴിയൊരുക്കിയതെന്നും എന്നും ബഹുമാനത്തോടെയുള്ള സ്നേഹമായിരുന്നുവെന്നും സായികുമാർ കൂട്ടിച്ചേർത്തു.

also read :മയക്ക്മരുന്ന് മാഫിയക്കെതിരെ നടപടി ശക്തമാക്കി കോഴിക്കോട് സിറ്റി പൊലീസ്

”സിനിമക്കാരന്‍ അല്ലാത്ത സിനിമക്കാരന്‍ ആയിരുന്നു സിദ്ദിഖ്. പച്ചയായ മനുഷ്യനായിരുന്നു. ഒരുപാട് വിജയങ്ങള്‍ നേടിയ വ്യക്തിയായിരുന്നു. ബോളിവുഡില്‍ അടക്കം വിജയം നേടിയ വ്യക്തിയാണ്. ചെറിയ അസുഖങ്ങള്‍ ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് പോകും എന്ന് കരുതിയില്ല. ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖ് സാറും. റാംജി റാവുവിലെ മൂന്ന് അംഗങ്ങള്‍ പോയി. കുടുംബത്തിന് ഈ വിയോഗം താങ്ങാന്‍ ശേഷി ദൈവം കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം”സംവിധായകന്‍ സിദ്ദിഖിന്‍റെ വിയോഗത്തിൽ നടന്‍ സായ്കുമാർ അനുശോചനം അറിയിച്ചു.

കൊച്ചിയില്‍ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം നാളെ വൈകീട്ട് നടക്കും. നാളെ രാവിലെ സിദ്ദിഖിന്‍റെ ഭൌതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൌരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.

also read :‘എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്’; സിദ്ദിഖിന്റെ വേർപാടിൽ മുകേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News