തൃഷയും മഞ്ജുവും ചെയ്ത വേഷങ്ങള്‍ വേണ്ടെന്ന് വെച്ചത് ഈ താരം; വമ്പന്‍ ചിത്രങ്ങളോട് നോ പറഞ്ഞ് യുവനടി

മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് സായി പല്ലവി. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെയും സ്വന്തമാക്കിയ താരം സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കി സിനിമകള്‍ ചെയ്യുന്ന സായി പല്ലവി വമ്പന്‍ താരങ്ങളുടെ ചിത്രങ്ങളാണ് 2023ല്‍ വേണ്ടെന്ന് വച്ചത്. ഈ വര്‍ഷം സായി പല്ലവിയുടെതായി ചിത്രങ്ങളൊന്നും റിലീസിന് എത്തിയിരുന്നില്ല. 2023ല്‍ വമ്പന്‍ ഹിറ്റുകളായ രണ്ടു ചിത്രങ്ങളുടെ ഓഫറാണ് താരം നിരാകരിച്ചത്. ഒന്ന് അജിത് നായകനായ തുനിവും രണ്ടാമത്തേത് വിജയ് നായകനായ ലിയോയുമാണ്.

ALSO READ: ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം; കേരള-തമിഴ്‌നാട് അതിര്‍ത്തി വനപ്രദേശത്ത് സംയുക്ത പരിശോധന

പൊങ്കലിന് റിലീസായ തുനിവില്‍ സായി പല്ലവി ഉപേക്ഷിച്ച റോള്‍ ചെയ്തത് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരാണ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ബാങ്ക് ഹീസ്റ്റ് കഥയാണ് പറഞ്ഞത്. സായി പല്ലവി മാറി മഞ്ജുവെത്തിയപ്പോള്‍ കഥാപാത്രത്തിന് ആക്ഷന്‍ രംഗങ്ങളും നല്‍കി ചില മാറ്റങ്ങള്‍ നല്‍കിയിരുന്നു. പ്രാധാന്യമുള്ള കഥാപാത്രമല്ലെന്ന് കാട്ടിയാണ് തുനിവ് വേണ്ടെന്ന് സായി പല്ലവി തീരുമാനിച്ചത്.

ALSO READ: ഹർദിക് പാണ്ഡ്യയ്ക്ക് ഐ പി എല്‍ നഷ്ടമാകും

ലിയോയില്‍ തൃഷയുടെ കഥാപാത്രമായി ആദ്യം പരിഗണിച്ചത് സായിപല്ലവിയെയായിരുന്നു. വലിയൊരു തുക ഓഫറും ചെയ്തു. എന്നാല്‍ സായി പല്ലവിക്ക് താല്‍പര്യമില്ലാത്തതിനാല്‍ ആ സിനിമയും സ്വീകരിച്ചില്ല. തമിഴ് മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഇതുവരെ പേരിട്ടിട്ടില്ലാത്ത ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സായി പല്ലവിയിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News