അവസരവാദ രാഷ്ട്രീയത്തിന്റെ ആൾരൂപമാണ് എ കെ ആന്റണി; ഐഎൻടിയുസി നേതാവ് സജീവ് ജനാർദ്ദനൻ

എ കെ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി ഐഎൻടിയുസി സംസ്ഥാന നേതാവ് സജീവ് ജനാർദ്ദനൻ. അവസരവാദ രാഷ്ട്രീയത്തിന്റെ ആൾരൂപമാണ് എ കെ ആന്റണി എന്ന് സജീവ് ജനാർദ്ദനൻ തുറന്നടിച്ചു. അദ്ദേഹം ചതിയിലൂടെയും വഞ്ചനയിലൂടെയുമാണ് അധികാരങ്ങൾ നേടിയിട്ടുള്ളത് എന്നും ഒരെണ സമരത്തിലും വെളുത്തുള്ളിക്കായൽ സമരത്തിലും എ കെ ആന്റണി പങ്കെടുത്തിട്ടില്ല എന്നും സജീവ് ജനാർദ്ദനൻ പറഞ്ഞു.

ആന്റണിയുടെ മകന്റെ രക്തവും കോശവും എല്ലാം കോൺഗ്രസിന്റെതാണ്, മകനെ തള്ളിപ്പറഞ്ഞ് എ കെ ആന്റണി പരസ്യമായി കോൺഗ്രസുകാരോട് മാപ്പ് പറയണം എന്നും അതോടൊപ്പം അനില്‍ ആന്റണി വിദേശരാജ്യത്ത് നടത്തിയ കോടികളുടെ ബിസിനസിന്റെ പണം എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ എ കെ ആന്റണിക്ക് പങ്കുണ്ടോ എന്നും സജീവ് ജനാർദ്ദനൻ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News