വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് സജീവന്‍ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു. വായ്പാ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. സജീവനെ മൂന്ന് ദിവസത്തേക്ക് കോടതി ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു.
കേസില്‍ മുന്‍പ് വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ കെപിസിസി ഭാരവാഹി കെ കെ എബ്രഹാമിന്റെ വിശ്വസ്തനാണ് അറസ്റ്റിലായ സജീവന്‍ കൊല്ലപ്പള്ളി. കേസില്‍ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികള്‍. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകള്‍ അനുവദിച്ച് കോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ഭാരവാഹിയുമായ കെ കെ എബ്രഹാമാണ് ഒന്നാം പ്രതി.
READ ALSO:സിനിമ സ്വാധീനിക്കുന്നതിനനുസരിച്ചായിരിക്കും പ്രേക്ഷകര്‍ മാര്‍ക്കിടുക: മമ്മൂട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here