‘തന്നെ മര്‍ദിക്കാന്‍ ഡിസിസി പ്രസിഡന്‍റ് പ്രത്യേക സംഘത്തെ വിളിച്ചുവരുത്തി’; ജോസ് വള്ളൂരിനെതിരെ ഗുരുതര ആരോപണവുമായി സജീവന്‍ കുരിയച്ചിറ

ഡിസിസി സെക്രട്ടറി സജീവൻ കുരിച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിലാണ് സജീവൻ കുരിച്ചിറയുള്ളത്. ജോസ് വള്ളൂരും സംഘവും ഡിസിസി ഓഫീസിൻ്റെ ഒന്നാമത്തെ നിലയിലാണ് ഉള്ളത്. അദ്ദേഹം കയറി പോകുന്ന സമയത്ത് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല, എന്നാൽ പിന്നീട് തന്നെ ഇരുപതോളം ആളുകൾ ചേർന്ന് തല്ലുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Also read:കുടുംബശ്രീ സംസ്ഥാന സർഗോത്സവം അരങ്ങ് 2024ന് തുടക്കമായി

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. തൃശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ കലഹം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News