സജി അലക്സ് കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡണ്ടായി സജി അലക്സ് തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. 1986ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി പരുമല പമ്പ കോളേജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സജി അലക്സ് സംസ്ഥാന ജനറൽ സെക്രട്ടറിയായും ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന വൈസ് പ്രസിഡന്റ്‌, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് എന്നീ ഘടകങ്ങളിൽ അംഗമായി. 2015 ൽ പുളിക്കീഴ് ഡിവിഷനിൽ നിന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പ്ലാനിങ് കമ്മിറ്റിയിലും അംഗമായിരുന്നു.

ALSO READ: മണിപ്പൂരിൽ വീണ്ടും റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്ക്

മലങ്കര ഓർത്തഡോക്സ്‌ സഭ മാനേജിങ് കമ്മിറ്റിയംഗം, പരുമല സെൻറ് ഗ്രിഗോറിയോസ് മിഷൻ ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌,കേരള മൗണ്ടനീറിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌,സംസ്ഥാന പ്രസിഡന്റ്‌ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. തിരുവല്ല വളഞ്ഞവട്ടം ഇട്ടിയംപറമ്പിൽ റിട്ടയേർഡ് ഗവണ്മെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി കെ അലക്സാണ്ടറുടെയും റിട്ടയേഡ് ജില്ലാ രജിസ്ട്രാർ പരേതയായ പി സി അമ്മിണിഅമ്മയുടെയും മകനാണ്. ഭാര്യ,ഹയർ സെക്കൻഡറി അധ്യാപികയായിരുന്ന ലീന സൂസൻ ഉമ്മൻ.നോഹൽ, നിക്കി എന്നിവർ മക്കളാണ്.

ALSO READ: അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്; ഡിസംബർ 16 മുതൽ 20 വരെ

ജില്ലാ വൈസ് പ്രസിഡന്റുമാരായി തോമസ് മാത്യു ഇടയാറന്മുള, സോമന്‍ താമരച്ചാലില്‍, പി.കെ ജേക്കബ് എന്നിവരും
ജനറൽ സെക്രട്ടറിമാരായി എബ്രഹാം വാഴയില്‍ (ഓഫീസ് ചാര്‍ജ്), ഷെറി തോമസ്, റഷീദ് മുളന്തറ, ജേക്കബ് മാമ്മന്‍ വട്ടശ്ശേരി, ജേക്കബ് ഇരട്ടപുളിക്കന്‍,സാം ജോയിക്കുട്ടി, ജെറി അലക്‌സ്, ബിബിന്‍ കല്ലംപറമ്പില്‍,മാത്യു മരോട്ടിമൂട്ടില്‍ എന്നിവരും
ട്രഷറായി രാജീവ് വഞ്ചിപ്പാലവും തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം പി ഉദ്‌ഘാടനം
ചെയ്തു. സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെകട്ടറി ഡോ സ്റ്റീഫൻ ജോർജ് ,എംഎൽഎമാരായ അഡ്വ ജോബ് മൈക്കിൾ ,പ്രമോദ് നാരായണൻ,നേതാക്കളായ ടി ഓ എബ്രഹാം,ചെറിയാൻ പോളച്ചിറക്കൽ, ബെന്നി കക്കാട് എന്നിവർ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News