‘കേരള സമൂഹം എക്കാലവും ഉയർത്തിപ്പിടിച്ച സാമുദായിക സൗഹാർദ്ദവും ഐക്യബോധവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ നമുക്കാവട്ടെ’: ഓണാശംസകൾ അറിയിച്ച് മന്ത്രി സജി ചെറിയാൻ

Saji Cherian

കേരള സമൂഹം എക്കാലവും ഉയർത്തിപ്പിടിച്ച സാമുദായിക സൗഹാർദവും ഐക്യബോധവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കേരളത്തിനാകട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് മന്ത്രി സജി ചെറിയാന്റെ ഓണാശംസകൾ. ആശംസാകുറിപ്പിൽ വയനാടും വിലങ്ങാടും ഉണ്ടായ ഉരുള്പൊട്ടലിന്റെ ദുരിതമനുഭവിക്കുന്നവരെയും അദ്ദേഹം ഓർത്തു.

Also Read: ‘ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ’: വയനാട് ദുരന്തബാധിതരെ ഓർത്ത് മുഖ്യമന്ത്രിയുടെ ഓണാശംസകൾ

ആശംസാക്കുറിപ്പിന്റെ പൂർണരൂപം

മാലോകരെല്ലാം സമന്മാരായി ജീവിച്ചിരുന്ന ഒരു നല്ല കാലത്തെക്കുറിച്ചുളള മഹത്തായ ഒരു സങ്കൽപ്പത്തിന്റെ ഓർമകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. മലയാളിയും കേരള സമൂഹവും എക്കാലവും ഉയർത്തിപ്പിടിച്ച സാമുദായിക സൗഹാർദ്ദവും ഐക്യബോധവും വർത്തമാന കാലഘട്ടത്തിൽ വെല്ലുവിളി നേരിടുകയാണ്. ഈ വെല്ലുവിളികളെ നേരിടാനുള്ള കരുത്തുനേടലാകണം ഇത്തരം ആഘോഷങ്ങൾ. അതോടൊപ്പം തന്നെ വയനാട്ടിലും വിലങ്ങാടും എല്ലാം നഷ്ടപ്പെട്ടവരെ ഓർത്തുകൊണ്ട് അവരെ കൂടെ ചേർത്തുപിടിച്ചു കൊണ്ടാവട്ടെ ഇത്തവണത്തെ ഓണം. എല്ലാ മലയാളികൾക്കും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News