‘ഞങ്ങൾ ആർ.എസ്.എസ്സിന്റെ വാലാട്ടികളല്ല, വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ ആർ എസ് എസ്സുകാരുടെ കത്തിയ്ക്കു ഇരയായ ഏതെങ്കിലും ഒരു കോൺഗ്രസ്സ്കാരന്റെ പേര് പറയാമോ?’ ; വിവാദത്തിൽ പ്രതികരണവുമായി സജി ചെറിയാൻ

നിലമ്പൂർ എം എൽ എ പി വി അൻവർ, എ ഡി ജി പിയ്ക്കെതിരെ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരണം നടത്തി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾ സർക്കാർ ഗൗരവമായി തന്നെ അന്വേഷിക്കുകയാണെന്ന് സജി ചെറിയാൻ പറഞ്ഞു. എന്നാൽ അൻവർ ആരോപണങ്ങൾ ഉന്നയിച്ച രീതി സംബന്ധിച്ചു അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. അൻവർ ആദ്യം ചെയ്യേണ്ടിയിരുന്നത് വിഷയം പാർട്ടിയ്ക്ക് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മുന്നിൽ പ്രശ്‌നം അവതരിപ്പിക്കുകയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ : ‘തൃശ്ശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിക്കാൻ ആർഎസ്എസുമായി ധാരണയുണ്ടാക്കി’; സതീശനെതിരെ പി.വി. അൻവർ

“ഞങ്ങൾ ആർ എസ് എസ്സിന്റെ വാലാട്ടികളല്ല. ആർ എസ് എസ്സിനെതിരെ എല്ലാക്കാലത്തും യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഇല്ലാതെ പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് സിപിഐഎം. പാർട്ടിയ്‌ക്കെതിരെയും ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾ എല്ലാം പച്ചക്കള്ളമാണ്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ വിവാദങ്ങൾ എല്ലാം തന്നെ സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടക്കുന്നതാണ്”- സജി ചെറിയാൻ പറഞ്ഞു.

കൂടാതെ, ആർ എസ് എസ്സിന്റെ ആക്രമണത്തിൽ 227 പേരാണ് സി പി ഐ എമ്മിന് നഷ്ടമായിട്ടുള്ളതെന്നും, ഈ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ സി പി ഐ എമ്മിന്റെ 18 പ്രവർത്തകരെയാണ് ആർ എസ് എസ്സുകാർ കശാപ്പ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ ആർ എസ് എസ്സുകാരുടെ കത്തിയ്ക്കു ഇരയായ ഏതെങ്കിലും ഒരു കോൺഗ്രസ്സ്കാരന്റെ പേര് നിങ്ങൾക്ക് പറയാൻ സാധിക്കുമോ എന്ന് സജി ചെറിയാൻ ചോദിച്ചു.

ALSO READ : ‘കമ്മ്യൂണിസ്റ്റ്‌കാർ ആരും ഗോൾവാർക്കറിനെ പൂജിക്കാറില്ല’ – എഡിജിപി വിഷയത്തിൽ മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration