മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്തും: മന്ത്രി സജി ചെറിയാൻ

കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്താന്‍ സര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി സജി ചെറിയാന്‍. ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് മത്സ്യതൊഴിലാളി മേഖലയില്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Also Read: കൽക്കത്തയിൽ ഡോക്ടർ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം; ആരോഗ്യപ്രവർത്തകർക്കായി സുരക്ഷാ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്ന് കെജിഎംഒഎ

മികച്ച വിദ്യാഭ്യാസം നേടാനുള്ള ഭൗതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കി മത്സ്യത്തൊഴിലാളി സമൂഹത്തിലെ പുതു തലമുറയെ ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. വിദ്യാഭ്യാസ കായിക പ്രോത്സാഹനങ്ങള്‍ അതിലൊന്നുമാത്രമാണ്. ജില്ലയിലെ മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ 496 വിദ്യാര്‍ഥികള്‍ക്കായി 22.59 ലക്ഷം രൂപയാണ് പ്രോത്സാഹന അവാര്‍ഡായി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read: സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിച്ച് ജനം ടിവിയുടെ പോസ്റ്റർ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

അനുബന്ധത്തൊഴിലാളികള്‍ക്കായി 10 ക്ഷേമപദ്ധതികളും രണ്ട് പ്രത്യേക പദ്ധതികളുമാണ് നടപ്പാക്കുന്നത്. 60,747 പേര്‍ക്കാണ് ബോര്‍ഡിലൂടെ പെന്‍ഷന്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനായി. കായിക പ്രോത്സാഹന അവാര്‍ഡ് വിതരണ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News