കേരളത്തിന്റെ കടൽ മേഖലയിൽ സുരക്ഷ ഒരുക്കുന്നതിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നത്: മന്ത്രി സജി ചെറിയാൻ

കേരളത്തിന്റെ കടൽ മേഖലയിൽ സുരക്ഷ ഒരുക്കുന്നതിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ. രക്ഷാപ്രവർത്തനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. സർക്കാർ ആവിഷ്കരിക്കുന്ന സുരക്ഷാ പദ്ധതികൾ ഫലപ്രദമായ രീതിയിൽ പല സ്ഥലത്തും ഉപയോഗിക്കുന്നില്ല. മത്സ്യബന്ധനത്തിന് പോകുമ്പോഴും വരുമ്പോഴും നിർബന്ധമായും ലൈഫ് ജാക്കറ്റ് ഉപയോഗിക്കണം. പക്ഷേ പലരും ഉപയോഗിക്കാറില്ല. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകും.

Also Read: അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈ കോടതി ഇന്ന് വിധി പറഞ്ഞേക്കും

തിരുവനന്തപുരം ജില്ലയിൽ മാത്രം പതിനായിരത്തോളം കൃത്രിമ പാരുകൾ നിക്ഷേപിച്ചു. സമുദ്ര മത്സ്യ ഉൽപാദനത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. മത്സ്യബന്ധനത്തിന് കൂടുതൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടതുണ്ട്. യാനങ്ങളുടെ എണ്ണത്തിലെ വർധനവ് നിയന്ത്രിക്കേണ്ടതുണ്ട്. വടക്കൻ ജില്ലകളിലേക്കും കൃത്രിമ പാരുകൾ നിക്ഷേപിക്കുന്നത് പരിഗണിക്കും. ഒരു പദ്ധതി തയ്യാറാക്കി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് വടക്കോട്ടും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: ദില്ലിയിലെ ജലക്ഷാമം; നിരാഹാര സമരത്തിലായിരുന്ന ദില്ലി ജലമന്ത്രി അതിഷി മര്‍ലേനയെ ആശുപത്രിയിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News