ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദം സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷ് ഖേദം പ്രകടിപ്പിച്ചതോടുകൂടി അവസാനിച്ചു എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ബാലചന്ദ്രൻ ചുള്ളിക്കാടുമായി താൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റേത് ഒരു പൊതു വിമർശനമായാണ് കാണുന്നത്. സാഹിത്യകാരൻമാരുടെ കാര്യത്തിൽ അദ്ദേഹം സൂചിപ്പിച്ച വിഷയങ്ങൾ സർക്കാർ പരിഗണണിക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷം മുതൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ സാർവ്വദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കും. സാഹിത്യ മേഖലയിലുണ്ടായ കുറവ് സാഹിത്യോത്സവത്തോടുകൂടി കേരളം പരിഹരിച്ചു. എല്ലാ ബഹുസ്വരതകളെയും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന നാടാണ് കേരളം. ഏറ്റവുമധികം വായനക്കാരുള്ള നാടും കേരളമാണ്. പ്രതിരോധത്തിൻ്റെ സ്വരം ഉയർത്താൻ സാഹിത്യോത്സവത്തിന് കഴിഞ്ഞു. ലോകത്തെ അതിജീവനത്തിന് ഒരു ഭാഷയേ ഉള്ളൂ എന്ന് ബോധ്യപ്പെടുത്താനും ഈ സാഹിത്യോത്സവത്തിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here