‘മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്; അതിനുള്ള മറുപടി കെ ടി ജലീല്‍ കൊടുത്തു’: മന്ത്രി സജി ചെറിയാന്‍

Saji Cherian

മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനുള്ള ശക്തമായ മറുപടി കെ ടി ജലീല്‍ കൊടുത്തുവെന്നും മന്ത്രി സജി ചെറിയാന്‍. ജലീലിന്റെ വാര്‍ത്ത സമ്മേളനം കേരളത്തിലെ മാധ്യമങ്ങള്‍ കൊടുക്കുന്നില്ലെന്നും എന്തുകൊണ്ട് അത് കാണിക്കുന്നില്ലെന്നും മന്ത്രി ചോദിച്ചു.

പ്രത്യേക ലക്ഷ്യങ്ങളോടുകൂടിയുള്ള പ്രഹസനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ സിപിഎം ക്രഡിബിളിറ്റി ഉള്ള പാര്‍ട്ടിയാണെന്നും ആ പാര്‍ട്ടിയേയും മുഖ്യമന്ത്രിയെയും മോശമാക്കാന്‍ നടത്തുന്ന ഒരു ശ്രമങ്ങളും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : ‘വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും സിപിഐഎമ്മിനെ തള്ളിപ്പറയില്ല, ഇടത് സഹയാത്രികനായി തുടരും’: കെ ടി ജലീല്‍ എംഎല്‍എ

ചെറിയ പ്രായം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണ് പിണറായി വിജയന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പിആര്‍ ഏജന്‍സിയുടെ ആവശ്യം ഇല്ലെന്നും വ്യാജ വാര്‍ത്ത കൊടുത്ത പത്രം തന്നെ അത് തിരുത്തി കഴിഞ്ഞുവെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here