കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി സജി ചെറിയാൻ. ബിജെപിയുടെ പാർലമെൻറ് തെരഞ്ഞെടുപ്പിലെ വിജയം ഉൾപ്പെടെ അന്വേഷണത്തിന് വിധേയമാക്കണം. തൃശൂരിലെ ബിജെപിയുടെ വിജയത്തിന് പിന്നിലെ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.
തൃശൂരിൽ ചെലവഴിച്ച പണത്തിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കില്ല എന്ന സുരേഷ് ഗോപി നിലപാടെടുത്തതുകൊണ്ട് കാര്യമില്ല. സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് പൂർത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Also Read: ബിജെപിയുടെ കൊള്ളക്ക് കുട പിടിക്കുന്നത് കേന്ദ്ര ഏജൻസികൾ; എം വി ഗോവിന്ദൻ മാസ്റ്റർ
എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. ബിജെപിയുടെ ജില്ലാ ഓഫീസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് ഞാനെന്ന് തിരൂർ സന്തോഷ്. ധർമ്മരാജ് ബിജെപി ജില്ലാ ആസ്ഥാനത്ത് വന്നപ്പോൾ, ബിജെപിയുടെ ജില്ലാ സെക്രട്ടറിയും, കെ സുരേന്ദ്രനും ഓഫീസിൽ ഉണ്ടായിരുന്നുവെന്നും തിരൂർ സന്തോഷ് വെളിപ്പെടുത്തി. 20 മിനിറ്റോളം അവിടെ ഉണ്ടായിരുന്നതായാണ് ഓർമ്മ എന്നും തിരൂർ സന്തോഷ് കൊടകര കുഴൽപ്പണക്കേസിൽ തിരൂർ സന്തോഷ് വെളിപ്പെടുത്തിയത്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പും അതിന് തൊട്ടുമുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുക ലക്ഷ്യമിട്ടായിരുന്നു ബിജെപി കള്ളപ്പണം ഇറക്കിയത്. കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതാണ്. വിചാരണ തുടങ്ങാൻ പോകുന്നതേയുള്ളു.
ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ. മാത്രമല്ല ഇഡി, ആദായനികുതി വകുപ്പ് എന്നിവർക്കെല്ലാം വിശദമായ റിപ്പോർട്ടും പൊലീസ് നൽകിയിരുന്നു. 53.4 കോടിയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്ന് കണ്ടത്. കുഴൽപണം തട്ടിയ പ്രതികളെ അറസ്‌റ്റ് ചെയ്ത പൊലീസ് അന്ന് ബിജെപി നേതാക്കളേയും ചോദ്യം ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here