“ഒരു മതത്തെയും ആക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം; സജി ചെറിയാന്റെ പ്രസ്താവന ആവശ്യമെങ്കില്‍ പരിശോധിക്കും”: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഒരു മതത്തെയും ആക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും സജി ചെറിയാന്റെ പ്രസ്താവന ആവശ്യമെങ്കില്‍ പരിശോധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.  സജി ചെറിയാന്‍ പറഞ്ഞത് ഒരു പദപ്രയോഗം മാത്രമാണ്. അതിനെ വിവാദമാക്കേണ്ട കാര്യമില്ല. എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO:“നവ കേരള സദസ്സ് ജനാധിപത്യത്തിനു മാതൃക”: മന്ത്രി പിഎ മുഹമ്മദ് റിയാസ്

കണ്ണൂരിനെ കുറിച്ചുള്ള ഗവര്‍ണറുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. ഒരു നാടിനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കണ്ണൂരിനെ ഗവര്‍ണര്‍ നിരന്തരം ആക്ഷേപിക്കുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. രാജ്യത്തെ ക്രിസ്തീയ വിശ്വാസികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പ്രധാനമന്ത്രിയുടെ സത്കാരത്തില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരാണ് തീരുമാനിക്കേണ്ടത്. പ്രധാനമന്ത്രി സല്‍ക്കാരം ഒരുക്കിയത് ഏത് സമയത്ത് ആണെന്ന് ഓര്‍ക്കണം. മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ കൂട്ടക്കുരുതി ചെയ്യപ്പെടുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു.

READ ALSO:മകരവിളക്ക് മഹോത്സവം; ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം

അതേസമയം കോണ്‍ഗ്രസിന് വര്‍ഗീയതയെ ചെറുക്കന്‍ കഴിയില്ലെന്നും അയോധ്യയില്‍ പോകണോ വേണ്ടയോ എന്നത് പോലും ഇതുവരെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News