ആ കസേര സ്വപ്‌നം മാത്രം; വിഡി സതീശനെതിരെ മന്ത്രി സജി ചെറിയാന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി സജി ചെറിയാന്‍. പറവൂരിലെ തമ്പുരാന്‍ കാണുന്ന കസേര സ്വപ്നം മാത്രമാണെന്നും മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ ഭരണം മാത്രമല്ല തുടര്‍ച്ചയായ ഭരണത്തിലേക്കാണ് ഇടതുപക്ഷം പോകുന്നതെന്ന് സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:  യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; എംഎല്‍എമാര്‍ക്ക് പങ്കെന്ന് ഷഹബാസ് വടേരി

പറവൂരിന്റെ ഗതികേടാണ് വിഡി സതീശന്‍. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് ഇവിടുത്തെ ജനങ്ങള്‍ ചിന്തിക്കണം. കേരളത്തിന്റെ സ്വത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ പിണറായി വിജയനെയാണ് വിഡി സതീശന്‍ ക്രിമിനല്‍ എന്ന് വിളിച്ചത്. ഈ സദസ് അശ്ലീല സദസാണോയെന്ന് പറയേണ്ടത് ജനങ്ങളാണ്. പറവൂരിലെ എല്ലാ വിഷയങ്ങളും ഇനി ഇടതു മുന്നണി പരിഹരിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

ALSO READ: ഇനി കിടിലന്‍ ക്വാളിറ്റിയില്‍ വീഡിയോ കാണാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

നവ കേരള സദസില്‍ മന്ത്രിമാര്‍ വിഡി സതീശനെതിരെ ആഞ്ഞടിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലക്കാരനായതില്‍ ലജ്ജ തോന്നേണ്ട സമയമാണെന്ന് നവ കേരള സദസില്‍ പങ്കെടുക്കാനും പരാതി പറയാനുമെത്തിയവരോട് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു. മന്ത്രി പി പ്രസാദും പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പറവൂരില്‍ വികസനം മുരടിച്ചുവെന്ന് മന്ത്രി ബിന്ദുവും പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News