‘കേരള സ്റ്റോറീസ്’ എന്ന ബംഗാൾ സിനിമയെ ബഹീഷ്കരിക്കണമെന്ന ആഹ്വാനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തിലെ 32000 വനിതകളെ ഐഎസ്ഐഎസിൽ റിക്രൂട്ട് ചെയ്തെന്നാണ് ബംഗാൾ സിനിമാ സംവിധായകൻ സുദീപ്തോ സെന്നിന്റെ സിനിമയുടെ പ്രമേയം. കേരള സമൂഹത്തെ വർഗ്ഗീയ വൽക്കരിക്കാനുള്ള സംഘപരിവാർ ഗൂഡാലോചന പിന്നിലുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
സിനിമയെ കേരള സമൂഹം ഒന്നാകെ ബഹീഷ്കരിക്കണം. ചിത്രത്തിനെതിരെ നിയമ നടപടിക്കുള്ള സാധ്യതയും പരിശോധിക്കും. കൂട്ടത്തിൽ എല്ലാ മതസ്തരും ഒന്നിച്ച് ജീവിക്കുന്ന
കേരളത്തെ കലാപ ഭൂമിയാക്കാനും നീക്കമുണ്ട്.വർഗ്ഗീയ കലാപമില്ലാത്ത ഏക സംസ്ഥാനം കേരളമെന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ റിപ്പോർട്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പ്രദർശനത്തിന് എത്തും മുമ്പ് വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനം ഏറ്റുവാങ്ങുകയാണ് സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ‘ദി കേരള സ്റ്റോറി’. കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. ചിത്രത്തിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടി സിനിമക്കെതിരെ മത സൗഹാർദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.
മതവികാരം വ്രണപ്പെടുത്തുന്നതും വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നതുമാണ് സുദിപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലറെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘ്പരിവാർ ഗൂഢാലോചനയാണ് നടക്കുന്നത്. സിനിമക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here