മാമുക്കോയയുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമെന്ന് മന്ത്രി സജി ചെറിയാൻ

നടന്‍  മാമുക്കോയയുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അപൂർവമായ വേഷങ്ങൾ ശ്രദ്ധയോടെ അവതരിപ്പിച്ച വ്യക്തിയാണ് മാമൂക്കോയ. കലാ രംഗത്തും സിനിമാരംഗത്തും നികത്താനാകാത്ത വിടവാണിത്. മലയാളികളുടെ മനസ്സ് അദ്ദേഹത്തിന്‍റെ സംഭാവനകളെ മറക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍പസമയം മുന്‍പ് ആശുപത്രിയിലായിരുന്നു മാമൂക്കോയയുടെ അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായത് ആരോഗ്യസ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

24ന് രാത്രി ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം വണ്ടൂരിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News