മത്സ്യവിപണനം സുഗമമാകും; 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു

തീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ 23.12 കോടി രൂപ ചെലവിട്ടാണ് 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 44 റോഡുകൾ ആണ് നിർമിച്ചത് എന്ന് വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ജില്ലകളിലെ 67 നിയോജക മണ്ഡലങ്ങളിലായി 1792 റോഡുകള്‍ക്കായി 782.95 കോടി രൂപയാണ് അനുവദിച്ചതെന്നും ഇതില്‍ 1607 റോഡുകള്‍ നവീകരിച്ചുവെന്നും 58 പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷം 151 തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയ്ക്കായി 88.20 കോടി രൂപ വകയിരുത്തിയത്. 2024-25 സാമ്പത്തിക വര്‍ഷം തീരദേശ റോഡുകളുടെ പുന:രുദ്ധാരണത്തിനായി 92.61 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മുങ്ങി മരിച്ചു

മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക് പോസ്റ്റ്

ഇന്ന് ഉദ്ഘാടനം നിർവഹിച്ച തീരദേശ റോഡുകളിൽ ചിലതാണ് ഇവ. തീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി സംസ്ഥാന ഹാര്ബര് എഞ്ചിനീയറിംഗ് വകുപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില് നിര്മിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനമാണ് ഇന്ന് നിർവഹിച്ചത്. 23.12 കോടി രൂപ ചെലവിട്ടാണ് 25 കിലോമീറ്റര് ദൈര്ഘ്യമുള്ള 44 റോഡുകൾ നിർമിച്ചത്.
കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില് ഉള്പ്പെടുത്തി 10 ജില്ലകളിലെ 67 നിയോജക മണ്ഡലങ്ങളിലായി 1792 റോഡുകള്ക്കായി 782.95 കോടി രൂപയാണ് അനുവദിച്ചത്. ഇതില് 1607 റോഡുകള് നവീകരിച്ചു. 58 പ്രവര്ത്തികള് പുരോഗമിക്കുകയാണ്. ഈ സര്ക്കാര് അധികാരമേറ്റ ശേഷം 11 ജില്ലകളിലെ 71 നിയോജക മണ്ഡലങ്ങളിലായി 458 റോഡുകളുടെ നിര്മാണത്തിനായി 251.02 കോടി രൂപയും അനുവദിച്ചു. ഇതില് 192 റോഡുകളുടെ നിര്മാണം പൂര്ത്തിയാവുകയും 142 എണ്ണത്തിന്റെ നിര്മാണം പുരോഗമിക്കുകയുമാണ്. 2023-24 സാമ്പത്തിക വര്ഷം 151 തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയ്ക്കായി 88.20 കോടി രൂപ വകയിരുത്തിയത്. 2024-25 സാമ്പത്തിക വര്ഷം തീരദേശ റോഡുകളുടെ പുന:രുദ്ധാരണത്തിനായി 92.61 കോടി രൂപ ബഡ്ജറ്റില് വകയിരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News