കർണാടക വിജയം; കേരളത്തിലെ കോൺഗ്രസിന് ഹാലിളകി സംസ്ഥാന സർക്കാരിനെ ആക്രമിക്കുന്നു: മന്ത്രി സജി ചെറിയാൻ

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാൻ. പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്‌ മുന്നിൽ നിന്ന് നയിക്കട്ടേയെന്ന പ്രസ്താവനയാണ് മാധ്യമങ്ങൾ വളച്ചൊടിച്ചത്. കർണാടക തെരഞ്ഞെടുപ്പ് ഫലം ഉദ്ദേശിച്ചായിരുന്നു തന്റെ വാക്കുകൾ എന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ കോൺഗ്രസിന് ശക്തി വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണുള്ളത്. അവിടെ അവർ മുന്നിൽ നിൽക്കട്ടെ. കർണാടക വിജയത്തിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിന് ഹാലിളകി സർക്കാരിനെ ആക്രമിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. അഹങ്കാരം തുടർന്നാൽ കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News