‘ഒരു വര്‍ഷത്തോളം കോടതി കയറി ഇറങ്ങി, ആ പ്രണയം തെറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വൈകി, വേണ്ട തെളിവുകൾ കയ്യിലുണ്ട്’, ശാലു മേനോനെ കുറിച്ച് പങ്കാളി

സീരിയൽ ലോകം മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്ത രണ്ടുപേരാണ് ശാലു മേനോനും സജി ജി നായരും. ഇരുവരും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നു. പ്രണയത്തിനൊടുവിൽ വിവാഹം ചെയ്ത ഇരുവരും എന്നാൽ പിന്നീട് വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ പങ്കാളി ശാലുവിനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് പങ്കാളി സജി ജി നായർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തങ്ങളുടെ പ്രണയത്തെ കുറിച്ചും വേർപിരിയലിന്റെ കുറിച്ചും സജി പറഞ്ഞത്

സജി പറഞ്ഞത്

ALSO READ: അൽഫോൺസ് പുത്രൻ തിരിച്ചു വരുമോ? എന്തുകൊണ്ട് സിനിമാ ജീവിതം അവസാനിപ്പിച്ചു? തുറന്നു പറഞ്ഞ് പ്രിയ സുഹൃത്ത് സിജു വിത്സൺ

ഒരു കാലത്ത് ഞാന്‍ പ്രധാന്യം കൊടുത്തത് എന്റെ പങ്കാളിയുടെ കൂടെയുള്ള ജീവിതത്തിനായിരുന്നു. എന്റെ പാര്‍ട്‌നര്‍ക്ക് വേണ്ടിയാണ് ഫീല്‍ഡും എന്റെ നാടും വീടുമൊക്കെ വിട്ട് വന്നത്. കാരണം അവരുടെ കാര്യം മാത്രം നോക്കണമെന്ന് ആവശ്യം പറഞ്ഞപ്പോള്‍ ഞാനത് ശരി വെക്കുകയായിരുന്നു. പക്ഷേ അതിന്റെ ഫലം ഭീകരമായിരുന്നു. കേള്‍ക്കാന്‍ പാടില്ലാത്ത പലതും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.

പലതിനോടും ഞാന്‍ പ്രതികരിക്കാറില്ല. പ്രതികരിച്ചാല്‍ നമ്മള്‍ തന്നെ കുറ്റക്കാരനാകും. അതുകൊണ്ട് ഒന്നും മിണ്ടാറില്ല. നല്ലതിന് വേണ്ടിയെന്ന് കരുതി ചെയ്യുന്നതൊക്കെ അവസാനം നമുക്ക് തന്നെ കുഴപ്പമായിട്ടേ വരികയുള്ളു. ജീവിതത്തില്‍ മുഴുവനും സംഭവിച്ചത് അതൊക്കെയാണ്.

നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഏഷ്യാനെറ്റിലെ ആലിലത്താലി എന്ന സീരിയലില്‍ ഞാന്‍ അഭിനയിക്കുന്നത്. അതിലെ നായകനും വില്ലനും ഞാന്‍ തന്നെയാണ്. അങ്ങനെ ഡബിള്‍ ക്യാരക്ടര്‍ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലാവുന്നത്.

ആ സീരിയല്‍ ഹിറ്റായിരുന്നു. അത്രയും ടോപ്പില്‍ നില്‍ക്കുമ്പോഴാണ് ഒരു പ്രേമത്തില്‍ പെട്ട് പോകുന്നത്. പിന്നീട് ഒന്നുമല്ലാത്ത അവസ്ഥയിലേക്കും എത്തി. അയാള്‍ കുഴപ്പക്കാരനാണെന്ന് പറഞ്ഞ് എല്ലാവരും നമ്മളെ തഴയുകയും മാറ്റി നിര്‍ത്തപ്പെടുന്ന സാഹചര്യം പോലുമുണ്ടായി.

ALSO READ: ‘ടെന്നീസ് ലോകത്തോട് വിട പറയാൻ ഒരേയൊരു കാരണമേ ഉള്ളൂ’, പാപ്പരാസികളുടെ കണ്ടെത്തൽ തെറ്റ്; തുറന്നു പറഞ്ഞ് സാനിയ മിർസ

തറവാട് വലുതാണെങ്കിലും ഞാന്‍ സാധാരണയൊരു കുടുംബത്തില്‍ നിന്നും വന്നയാളാണ്. അഭിനയമൊന്നും ഇഷ്ടമില്ലാത്തവരാണ് കുടുംബത്തിലൊക്കെ ഉള്ളവര്‍. അതുകൊണ്ട് മാറ്റി നിര്‍ത്തലുകള്‍ ഉണ്ടായി. എന്റെ ജീവിതത്തില്‍ സ്‌നേഹിച്ചവരാണ് ഏറ്റവും കൂടുതല്‍ വേദന നല്‍കിയത്. വീടും നാടും അഭിനയവുമടക്കം എല്ലാം ആര്‍ക്കുവേണ്ടി ഉപേക്ഷിച്ചോ അവരിപ്പോഴും എന്നെ കിട്ടുന്നിടത്തൊക്കെ വെച്ച് ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഞാനതിനോടൊന്നും പ്രതികരിക്കാത്തത് ഒരിക്കല്‍ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോര്‍ത്തിട്ടാണ്.

സിനിമയിലൊക്കെ കോടതികള്‍ കണ്ടിട്ടുള്ളുവെങ്കിലും ജീവിതത്തിലും അങ്ങനെ നടക്കേണ്ടി വന്നു. പലപ്പോഴും കോടതി വിളിക്കുമ്പോള്‍ അവര്‍ വരില്ല. ഒരു വര്‍ഷത്തോളം ഞാന്‍ കോടതി കയറി ഇറങ്ങി. ശരിക്കും പറഞ്ഞാല്‍ ഒത്തിരി കഷ്ടപ്പെട്ടുവെന്ന് പറയാം. മാത്രമല്ല അവര്‍ക്കെതിരെയുള്ള തെളിവുകളൊക്കെ എന്റെ കൈയ്യില്‍ ഇപ്പോഴും ഉണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News