സർക്കാർ നിർദേശം അംഗീകരിച്ച് ഗവർണർ. സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വി സിയായി ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. നിലവിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറാണ് സജി ഗോപിനാഥ്. സിസ തോമസ് വിരമിച്ച സാഹചര്യത്തിലാണ് പുതിയ വിസി നിയമനം.
എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിനോട് യുദ്ധ പ്രഖ്യാപനം നടത്തിയ ഗവർണറാണ് ഇപ്പോൾ സർക്കാർ നിർദേശം അംഗീകരിച്ച് ഡോ. സജി ഗോപിനാഥനെ പുതിയ താൽക്കാലിക വിസിയായി നിയമിച്ചത്. ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായി ഉണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നിലപാട് മാറ്റം.
കെടിയു വിസി സ്ഥാനത്തേക്ക് സർക്കാരിന് താല്പര്യമുള്ളവരുടെ പേര് നൽകാൻ ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിരുന്നു. മൂന്ന് പേരടങ്ങുന്ന പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പ് ഗവർണർക്ക് നൽകി. ഇതിൽ സജി ഗോപിനാഥിനായിരുന്നു സർക്കാർ പ്രഥമ പരിഗണന നൽകിയത്. സർക്കാർ നിർദ്ദേശം അംഗീകരിച്ചു കൊണ്ടാണ് സജി ഗോപിനാഥിനെ ഗവർണർ നിയമിച്ചതും.
ഇത് സംബന്ധിച്ച വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി.
സിസ തോമസ് വിരമിച്ച സാഹചര്യത്തിലാണ് സജി ഗോപിനാഥിന്റെ നിയമനം. നിലവിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ആണ് സജി ഗോപിനാഥ്. നാളെ ഔദ്യോഗികമായി സാങ്കേതിക സർവ്വകലാശാലയിൽ താൽക്കാലിക വിസിയായി കൂടി ചുമതലയേൽക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here