കേരളത്തിനെ നോളജ് എക്കോണമി ആക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം: സജി ഗോപിനാഥ്

സാങ്കേതിക സര്‍വ്വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി സജി ഗോപിനാഥ് ചുമതലയേറ്റു. കേരളത്തിനെ നോളജ് എക്കോണമി ആക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായി പരിശ്രമിക്കുനെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു.

എപിജെ അബ്ദുല്‍ കലാം ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ എത്തിയ ഡോക്ടര്‍ സജി ഗോപിനാഥനെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ചേമ്പറില്‍ എത്തി ഔദ്യോഗികമായി ചുമതലയേറ്റു.

ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അധിക ചുമതല ഏല്‍ക്കുന്നതെന്നും എല്ലാവരുടെയും സഹകരണത്തോടെ മികച്ച നിലയില്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സജി ഗോപിനാഥ് പറഞ്ഞു.

നേരത്തെ ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് കൃത്യമായി താന്‍ മറുപടി നല്‍കിയിട്ടുണ്ട്. അതില്‍ ഗവര്‍ണര്‍ തൃപ്തനാണെന്നും സജി ഗോപിനാഥ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സജി ഗോപിനാഥനെ കെടിയു താത്കാലിക വൈസ് ചാന്‍സിലറായി നിയമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News