‘സ്വന്തം പണം എടുത്താണ് പാർട്ടിക്ക് വേണ്ടി പണിയെടുത്തത്, ഫോൺ വിളിച്ച് മോൻസ് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു’: സജി മഞ്ഞക്കടമ്പിൽ

മോൻസ് ജോസഫിൻറെ ആരോപണങ്ങൾക്ക് മറുപടി നൽകി സജി മഞ്ഞക്കടമ്പിൽ. താൻ പാർട്ടിയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു എന്നാണ് സജി പറഞ്ഞത്. സ്വന്തം പണം എടുത്താണ് പാർട്ടിക്ക് വേണ്ടി പണിയെടുത്തത്.പാർട്ടി പരിപാടികൾ മികച്ച നിലയിൽ സംഘടിപ്പിച്ചു.

ALSO READ: പാനൂര്‍ സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐക്ക് യാതൊരു പങ്കുമില്ല: വി കെ സനോജ്

എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച വേളയിൽ തന്നെ ഒഴിവാക്കി.പാർട്ടി ചെയർമാനോട് പരാതി പറഞ്ഞിട്ടുണ്ട്.മോൻസിനെ നിയന്ത്രിക്കാൻ പി.ജെ. ജോസഫിന് കഴിഞ്ഞില്ല എന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.പലപ്പോഴും ഫോൺ വിളിച്ച് മോൻസ് തന്നെ ഭീഷണിപ്പെടുത്തി എന്നും അസഭ്യം പറഞ്ഞുവെന്നും സജി പറഞ്ഞു.കൂടെ നിൽക്കുന്നവൻ്റെ വേദന മോൻസിന് അറിയില്ല എന്നും സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി.

ജോസഫിനെ കാണാൻ കടുത്തുരുത്തി വഴി പോവാതെ വന്നതാണ് മോൻസിൻ്റെ ശത്രുതയ്ക്ക് കാരണം എന്നും മോൻസിൻ്റെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ട എന്നും സജി വ്യക്തമാക്കി.അതേസമയം സജി വഞ്ചിച്ചെന്ന ആരോപണമാണ് കഴിഞ്ഞദിവസം മോൻസ് ഉയർത്തിയത്.

ALSO READ: ദില്ലി മദ്യനയ അഴിമതി കേസ്; വീണ്ടും എ എ പി നേതാവിന് ഇ ഡി നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News