​ഗബ്ബർ സ്റ്റൈൽ സെലിബ്രേഷനുമായി സാജിദ് ഖാൻ മൂന്നാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെ ഒതുക്കി പാകിസ്ഥാൻ

Sajid Khan Celebration

ഇന്ത്യൻ താരം ശിഖര്‍ ധവാന്റെ ഐക്കോണിക്ക് സെലിബ്രേഷനാണ് ‘തൈ-ഫൈവ്’. ഇപ്പോൾ ഇതേ രീതിയിൽ വിക്കറ്റ് നേട്ടം ആഘോഷിച്ചിരിക്കുകയാണ് പാകിസ്ഥാൻ സ്പിന്നിർ സാജിദ് ഖാൻ. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിനെ റാവൽപിണ്ടിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കൂടാരം കയറ്റിയപ്പോളാണ് ​ഗബ്ബർ സ്റ്റൈലിൽ സാജിദ് ഖാൻ വിക്കറ്റാഘോഷം നടത്തിയത്. രണ്ടാം ടെസ്റ്റിലും ബ്രൂക്കിന്റെ വിക്കറ്റ് നേടിയപ്പോൾ ഇതേ രീതിയിൽ താരം ആഘോഷിച്ചിരുന്നു.

27-ാം ഓവറിലെ നാലാം പന്തിലാണ് ഹാരി ബ്രൂക്കിനെ സാജിദ് ക്ലീന്‍ ബൗള്‍ഡാക്കിയത്. സ്വീപ്പ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പന്ത് ബ്രൂക്കിന്റെ സ്റ്റെമ്പുകൾ തെറുപ്പിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സാജിദ് ഖാന്റെ സ്പിന്നിനു മുമ്പിൽ ഇം​ഗ്ലണ്ട് താരങ്ങളുടെ മുട്ടിടിച്ചു. 267 റൺസിന് ഇം​ഗ്ലണ്ട് ഓൾഔട്ടായി.

Also Read: പദ്ധതികൾ വിജയകരം: ന്യൂസിലൻഡിനെ സ്പിന്നിൽ കുരുക്കിയിട്ട് ഇന്ത്യ

സാജിദ് ഖാന്‍ ആറും നൊമാന്‍ അലി മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇം​ഗ്ലണ്ട് നിരയിൽ 119 പന്തില്‍ 89 റണ്‍സെടുത്ത ജാമി സ്മിത്താണ് ടോപ് സ്കോറർ. 84 പന്തില്‍ 52 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും കുറച്ചെങ്കിലും മെച്ചപ്പെട്ട നിലയിലെത്താൻ ഇം​ഗ്ലണ്ടിനെ സഹായിച്ചു.

ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ്, റെഹാന്‍ അഹമദ്, ജാക്ക് ലീച്ച് എന്നിവർ സാജിദ് ഖാന്റെ സ്പിൻ കെണിക്ക് മുന്നിലാണ് കുരുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News