‘ബിരിയാണി’ താല്പര്യത്തോടെ ചെയ്തതല്ലെന്ന് കനി കുസൃതി; കൃത്യമായ രാഷ്ട്രീയം പറയാൻ പുറത്തിറക്കിയ ചിത്രമാണത്: വിശദീകരണവുമായി സജിൻ ബാബു

‘ബിരിയാണി’ സിനിമയെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി സംവിധായകൻ സജിൻ ബാബു. ‘ബിരിയാണി’ സിനിമ ചെയ്തത് ഒട്ടും താല്പര്യത്തോടെ അല്ലെന്നും പൈസ നോക്കിയാണ് അത് ചെയ്തതെന്നും കനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എഴുപതിനായിരം രൂപയാണ് അന്ന് അതിൽ അഭിനയിച്ചതിന് തനിക്കു ലഭിച്ച പ്രതിഫലമെന്നും കനി പറഞ്ഞിരുന്നു.

Also Read: “അപകീര്‍ത്തികരം”; ബിജെപിക്കെതിരെ തൃണമൂല്‍, ഹൈക്കോടതി ഉത്തരവ് ലംഘിച്ചു

എന്നാൽ ബിരിയാണി ചിത്രം കൃത്യമായ രാഷ്ട്രീയം പറഞ്ഞതാണെന്നും ഒരു പറ്റം സുഹൃത്തുക്കളും ക്രൂവും ചേർന്ന് പുറത്തിറക്കിയതാണെന്നും സംവിധായകൻ സജിൻ ബാബു പറഞ്ഞു. കുറെ കാലം മുൻപേ എഴുതി സംവിധായണം ചെയ്ത ചിത്രമാണ് ബിരിയാണി. അതിന്റെ രാഷ്ട്രീയവും കാഴ്ചപ്പാടുമെല്ലാം തന്റേതാണ്, അത് ലോകത്തോട് പറയുക എന്നതായിരുന്നു ചിത്രത്തിലൂടെ ഉദ്ദേശിച്ചത്. ആദ്യമായി പ്രദർശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് ഉൾപ്പടെ ദേശീയ അവാർഡും, സംസ്ഥാന പുരസ്കാരവും നിരവധി രാജ്യാന്തര പുരസ്കാരങ്ങളും, അംഗീകാരങ്ങളും കിട്ടിയിരുന്നു.

Also Read: ഉർവ്വശി ഇന്ത്യൻ ചലച്ചിത്രലോകത്തിലെ തന്നെ അപൂർവ്വതയാണ്: നിരൂപക ശാരദക്കുട്ടി

തന്റെ ജീവിതത്തിൽ അനുഭവിച്ചതും ജീവിച്ചതുമായ കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. അന്നത്തെ ബഡ്ജറ്റിനനുസരിച്ച് കനിക്ക് കൊടുക്കാൻ കഴിയുന്നതിൽ ഏറ്റവും വലിയ പ്രതിഫലമാണ് നാക്കിയത്. അത് കനി സന്തോഷത്തോടെ വാങ്ങുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത്രയും വർഷങ്ങൾക്ക് ശേഷമാണ് സിനിമ ചെയ്യാൻ താല്പര്യമില്ലായിരുന്നു എന്ന് അറിയുന്നത്. കനി ഇത് പറഞ്ഞെങ്കിലും വ്യക്തിപരമായി കനിയുമായി യാതൊരു പ്രശ്നവുമില്ല.

മുപ്പത് വർഷങ്ങൾക്ക് ശേഷം മെയിൻ കോംബറ്റീഷനിൽ മത്സരിച്ച് ഒരു ഇന്ത്യൻ ചിത്രം ഗ്രാൻഡ് പ്രിക്‌സ് അവാർഡ് വാങ്ങി എന്നത് തീർത്തും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News