‘വരാനിരിക്കുന്ന സിനിമയിലും എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്’, ബിരിയാണിയെ വീണ്ടും ചർച്ചയാക്കുന്നവരോട് സജിൻ ബാബു

കാനിൽ കനി കുസൃതി-ദിവ്യ പ്രഭ ചിത്രം അംഗീകാരം നേടിയതോടെ വീണ്ടും ചർച്ചയായ മലയാള ചിത്രമാണ് സജിൻ ബാബുവിന്റെ ബിരിയാണി. മത രാഷ്ട്രീയ സദാചാര ബോധങ്ങളെ പൊളിച്ചെഴുതുന്ന ചിത്രം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കനി കുസൃതിയുടെ ബിരിയാണിയിലെ കഥാപാത്രം വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയ ഒന്നാണ്. എന്നാൽ താൻ ആ കഥാപാത്രം ചെയ്‌തത് ഇഷ്ടപ്പെട്ടിട്ടല്ലെന്നും പണത്തിന് വേണ്ടി മാത്രമാണെന്നുമായിരുന്നു പുതിയ അഭിമുഖത്തിൽ കനി കുസൃതി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ കനിയുടെ ഈ വെളിപ്പെടുത്തലിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സജിൻ ബാബു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സജിൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചത്.

സജിൻ ബാബുവിന്റെ ഫേസ്ബുക് പോസ്റ്റ്

ALSO READ: ‘പടമിറങ്ങും മുൻപ് നെഗറ്റീവ് റിവ്യൂ ചെയ്ത മറുനാടൻ മലയാളി വരെ ഇപ്പോൾ പോസിറ്റീവ് പറഞ്ഞെങ്കിൽ’, ഓർക്കണം മമ്മൂട്ടിയുടെ റേഞ്ച്: സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാൻ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് അത് ആദ്യമായി പ്രദർശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലിൽ ബെസ്റ്റ് സിനിമക്കുള്ള അവാർഡ് ഉത്പ്പടെ ദേശീയ അവാർഡും,സംസ്ഥാന പുരസ്ക്കാരവും നിരവധി അന്താരാഷ്ട പുരസ്ക്കാരങ്ങളും, അംഗീകാരങ്ങളും, അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു. സിനിമയുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുകയും, അല്ലാത്തവർ എന്നോട് ചോദിക്കുമ്പോൾ എനിക്കുള്ള മറുപടിയും ഞാൻ അന്നേ കൊടുത്തിരുന്നു. ഇപ്പോഴും അതിന് വ്യക്തതമായതും ഞാൻ നേരിട്ടതും, ജീവിച്ചതും,അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മുറുപടി എനിക്ക് ഉണ്ട് താനും.

ALSO READ: ആരാധകരുടെ കണ്ടെത്തൽ ശരിയോ? രശ്മികയുടെ കാമുകൻ ആ നടൻ തന്നെയെന്ന് സൈബർ ലോകം, ‘റൗഡി ബോയ്’ എന്ന് വെളിപ്പെടുത്തി താരം

ഞാനും എന്റെ കുടെ വർക്ക് ചെയത സുഹൃത്തുക്കൾ അടങ്ങിയ ക്രൂവും, വളരെ ചെറിയ പൈസയിൽ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്. ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവർ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവർ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്നങ്ങളും ഞാനും കനിയും തമ്മിൽ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്നവും ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിനക്കാലൊക്കെ വലുത് ഒരു ഇന്ത്യൻ സിനിമ മുപ്പത് കൊല്ലത്തിന് ശേഷം മെയിൻ കോമ്പറ്റിഷനിൽ മത്സരിച്ച് ആദ്യമായി ഗ്രാൻഡ് പ്രീ അവാർഡ് നേടി എന്നതാണ്. ഇത്രയും കാലത്തിനിടക്ക് ബിരിയാണിയെ കുറിച്ച് അധികം ചർച്ച ചെയ്യാത്തവർ കാനിൽ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ബിരിയാണിക്ക് മുമ്പും, ഞാൻ ചെയ്ത സിനിമളിൽ രാഷ്ട്രീയം ഉണ്ട്. അതിന് ശേഷം ചെയ്ത “തിയറ്റർ “ എന്ന റിലീസ് ആകാൻ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞ്കൊണ്ട് നിർത്തുന്നു. ഇത് ഇന്ന് രാവിലെ മുതൽ എന്നെ വിളിക്കുന്നവരോടുള്ള മറുപടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News