ആദ്യം സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു, പിന്നീട് പണം വാങ്ങി; തന്റെ പേരില്‍ തട്ടിപ്പ് നടന്നുവെന്ന് സജിതാ മഠത്തില്‍

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തന്റെ പേരില്‍ പണം തട്ടിപ്പ് നടത്തുന്നുവെന്ന് വെളിപ്പെടുത്തി നടി സജിതാ മഠത്തില്‍.അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പേരില്‍ പണം തട്ടിയ ആളിന്റെ ചിത്രങ്ങള്‍ സഹിതമാണ് നടി പുറത്തു വിട്ടത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സജിത മഠത്തിലിനു സംഭവിച്ചതു കേട്ടാൽ നിങ്ങൾ ഞെട്ടും. ( ഈ ടൈറ്റിലിന് പറ്റിയ ഒരു വിഷയം )
അപ്പോ സുഹൃത്തുക്കളെ താഴെ കാണുന്ന കഥാപാത്രത്തിന്റെ പേര് പ്രസൂൺ എന്നാണെത്രെ. അയാൾക്ക് സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. ഒരിക്കലെന്നെ വിളിച്ച് സ്ക്രിപ്പറ്റ് ചർച്ച ചെയ്യണമെന്നു പറഞ്ഞു. മറ്റൊരു ദിവസം ആവട്ടെ എന്നും പറഞ്ഞു. പക്ഷെ ശേഷം വിവരമൊന്നുമില്ല. പിന്നീട് കക്ഷിയുടെ മെസേജ് വരുന്നത് ഞാൻ വാട്സപ്പ് സ്റ്റാറ്റസ്സായി ഒരു ഓഡിഷൻ കോൾ ഷെയർ ചെയ്തപ്പോഴാണ്. അയാളുടെ ഒരടുത്ത സുഹൃത്തിന്റെ മകനെ അഭിനയിപ്പിക്കാൻ ഈ സിനിമയിൽ പറ്റുമോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ്. അതിൽ ഇമെയിൽ ഉണ്ടല്ലോ അതിലേക്ക് അയക്കൂ എന്ന മറുപടിയും ഞാനയച്ചു. പിന്നീട് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് ചോദിച്ചു മെസേജ് വന്നു. അതിന്റെ കാസ്റ്റിങ്ങ് ഇന്ന ആളാണ് നടത്തുന്നത് എന്നു മറുപടിയും കൊടുത്തു. അതവിടെ കഴിഞ്ഞു.
ഇന്നലെ ഒരു ഗൾഫിലെ ഒരു ടീനേജ് നടന്റെ പിതാവിന്റെ ഫോൺ വരുന്നു. സജിത മഠത്തിലും കൂടി ചേർന്ന് നിർമ്മിക്കുന്ന പടത്തിൽ ഒരു കഥാപാത്രം മകന് പറ്റിയതുണ്ട് എന്നു പറഞ്ഞ് ഇതേ പ്രസൂൺ ( ഇയാൾ രണ്ടുവർഷമായി ഈ പിതാവിന്റെ സുഹൃത്തുമായിരുന്നുവത്രെ!) മൂന്നു ലക്ഷം എന്റെ പേരിൽ തട്ടിയെത്രെ! അതിനായി വലിയ ഒരു കഥയും അയാൾ മെനഞ്ഞെടുത്തിട്ടുണ്ട്.
സിനിമ നടക്കുന്നില്ലെന്ന് മനസ്സിലായതിനാൽ അയാൾ പ്രസൂണിനോട് പണം തിരിച്ച് ചോദിച്ചു. കക്ഷി അതോടെ ഫോൺ പൂട്ടി വെച്ച് മുങ്ങി. ഇനി എന്തു ചെയ്യും?
ആ രക്ഷിതാവിന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടണം. അതേ പോലെ എന്റെ പേര് അനാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് വലിച്ചിടാനും പറ്റില്ല. അതിനാൽ ഈ വിവരം നിയമപരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സഹായ നിർദ്ദേശങ്ങൾ ആവശ്യമുണ്ട്. ഈ കക്ഷിയെ ഏതെങ്കിലും രീതിയിൽ പരിചയമുണ്ടെങ്കിൽ എന്നെ അറിയിക്കണേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News