സ്വന്തം തെറ്റ് മറച്ചു വെയ്ക്കാൻ വേണ്ടിയാണ് തനിക്കെതിരെ കള്ള കേസ് ഫയൽ ചെയ്തത്: ജോസ് വള്ളൂരിനും കൂട്ടർക്കുമെതിരെ സജീവൻ കുരിയച്ചിറ

സ്വന്തം തെറ്റ് മറച്ചു വെയ്ക്കാൻ വേണ്ടിയാണ് ജോസ് വള്ളൂരും കൂട്ടരും തനിക്കെതിരെ കള്ള കേസ് ഫയൽ ചെയ്തതെന്ന് തൃശൂർ ഡിസി സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ. ജില്ലയിലെ കോൺഗ്രസിന് സംഭവിച്ച ഈ അവസ്ഥയ്ക്ക് ജോസ് വള്ളൂർ ആണ് ഉത്തരവാദി. കെ പി സി സി നേതൃത്വവും എ ഐ സി സി നേതൃത്വം ഇടപെട്ട് ജോസ് വള്ളൂരിനെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും സജീവൻ കുരിയച്ചിറ ആവശ്യപ്പെട്ടു.

ALSO READ: താമരശേരിയില്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിച്ച് വിദ്വേഷ പ്രചരണം നടത്തി,യുവാവ് അറസ്റ്റിൽ ; വീഡിയോ

സജീവൻ കുരിയച്ചിറയ്ക്ക് എതിരെ കേസ് ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. സജീവന് പുറമെ ഏഴ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിസിസി ഓഫീസിൽ വച്ച് മർദ്ദിക്കുകയും, ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

ALSO READ: തൃശൂരിൽ വാഹപകടം; ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News