‘ബ്രിജ് ഭൂഷണ്‍മാരല്ല സാക്ഷി മാലിക് തന്നെയാണ് സത്യം’, ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ അഭിമാന താരവും

ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളുടെ 2024ലെ പട്ടികയിൽ ഇടം നേടി ഇന്ത്യയുടെ അഭിമാന ഗുസ്തി താരമായ സാക്ഷി മാലിക്. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഒളിമ്പിക് മെഡല്‍ ജേത്രി കൂടിയായ സാക്ഷി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക ആരോപണത്തിൽ വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിലെ സജീവ സാന്നിധ്യമാണ് സാക്ഷി.

ALSO READ: നേട്ടത്തിന്റെ നെറുകയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്, സിവിൽ സർവീസ് പരീക്ഷയിൽ ജയിച്ചവരിൽ ഏറെ പേരും സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർ

കഴിഞ്ഞ ദിവസമാണ് ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളുടെ പട്ടിക പുറത്തുവിട്ടത്. സാക്ഷിയെ കൂടാതെ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ബോളിവുഡ് താരം ആലിയ ഭട്ട്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, നടനും സംവിധായകനുമായ ദേവ് പട്ടേല്‍ എന്നീ ഇന്ത്യക്കാരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ALSO READ: പാലക്കാട്ടെ ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്ത കെവിആറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

അതേസമയം, ലോകം കണ്ട ഏറ്റവും വലിയ കായികതാരങ്ങളുടെ സമരമാണ് ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണിനെതിരായി നടത്തിയത്. പ്രതിഷേധത്തിനൊടുവില്‍ സാക്ഷി മാലിക് ഏറെക്കാലം ഗുസ്തിമത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News