ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ എതിരെ വീണ്ടും ഗുരുതര ആരോപണവുമായി സാക്ഷി മാലിക്

ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ എതിരെ വീണ്ടും ഗുരുതര ആരോപണവുമായി സാക്ഷി മാലിക്. സസ്പെൻഷനിൽ ഇരിക്കുന്ന സമിതി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നു എന്നാണ് ആരോപണം. സഞ്ജയ് സിംഗ് വ്യാജ സർട്ടിഫിക്കറ്റുകൾ കളിക്കാർക്ക് വിതരണം ചെയ്തു എന്നും സാക്ഷി അറിയിച്ചു. കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പ് ജയ്പൂരിൽ നടക്കാനിരിക്കെയാണ് സഞ്ജയ് സിംഗിന്റെ നീക്കം.

Also Read: ഖനന അഴിമതി കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

സഞ്ജയ് സിംഗ് ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമായി ഒപ്പിട്ടു. സസ്പെൻഷനിൽ ഇരിക്കുന്ന ഒരാൾക്ക് സംഘടനയുടെ പണം എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്നും സാക്ഷി ചോദിച്ചു. സഞ്ജയ് സിംഗിനെതിരെ നടപടി വേണമെന്നും താരം ആവശ്യപ്പെട്ടു. കളിക്കാരുടെ ഭാവി തകരാതെ സംരക്ഷിക്കണമെന്ന് കായിക മന്ത്രിയോടും താരം അഭ്യർത്ഥിച്ചു. എക്സ് പോസ്റ്റിലൂടെ ആയിരുന്നു സാക്ഷി മാലിക്കിന്റെ പ്രതികരണം.

Also Read: ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് വീണ്ടും രൂക്ഷമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News