രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചപ്പോൾ എടുത്ത് പറഞ്ഞ ഒരു കാര്യമാണ് രാജ്യത്തെ സ്ത്രീ സുരക്ഷയെകുറിച്ചും ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ മെഡൽ നേട്ടത്തെ കുറിച്ചും.
Also read:രാജ്യത്ത് അഴിമതി കുറഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി; ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുന്നതായി കണക്കുകള്‍
ധനമന്ത്രി പ്രതിപാതിച്ച ഇതേ ഇന്ത്യയിൽ തന്നെയാണ് ഗുസ്തി താരങ്ങൾ ലൈംഗിക ആരോപണം ചൂണ്ടികാട്ടി ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെരുവിൽ പ്രതിഷേധം നടത്തിയത്. റോഡരികിൽ ഇന്ത്യയുടെ അഭിമാനമായ കായിക താരങ്ങൾ രാപകലില്ലാതെ നീതിയ്ക്കായി പ്രതിഷേധിച്ചപ്പോൾ ഈ പറയുന്ന മോദി സർക്കാരോ ഒരു സ്ത്രീയായ നിർമല സീതാരാമനോ ഒരു വാക്ക് പോലും പ്രതികരിച്ചിരുന്നില്ല.
Also read:‘ഗ്യാൻവാപി വിധി വന്നത് ബാബരി വിധിയുടെ ഞെട്ടലിൽ നിന്നും കരകയറുന്നതിനു മുൻപ്’: കെ എൻ എം
പ്രധാന മന്ത്രിയുടെ ഓഫീസിന് മുന്നിൽ ഗുസ്തി താരങ്ങൾ തങ്ങളുടെ മെഡലുകൾ ഉപേക്ഷിക്കുകയും വിനേഷ് ഫോഗട്ട് ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകുന്ന അവസ്ഥയും ഉണ്ടായി. ഇതേവിഷയം ചൂണ്ടി കാട്ടിയാണ് ഗുസ്തി താരം സാക്ഷി മാലിക് വിരമിച്ചത്. ഇത് കൂടാതെ ബജ്‌രംഗ് പുനിയയും വീരേന്ദറും പത്മശ്രീ പുരസ്‌കാരം തിരികെ നൽകി.
ഗുസ്തി താരങ്ങള്‍ നീതിയ്ക്കായി 40 ദിവസത്തോളം തെരുവില്‍ കിടന്ന് സമരം ചെയ്തു. രാജ്യമൊന്നടങ്കം സമരത്തെ പിന്തുണച്ചപ്പോൾ ഒന്ന് തിരിഞ്ഞ്‌പോലും നോക്കാതിരുന്ന സർക്കാരാണ് ബജറ്റിൽ സ്ത്രീ സുരക്ഷയെ പറ്റിയും ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടങ്ങളെ പറ്റിയും അഭിമാനത്തോടെ തലയുയർത്തി വൻ അവകാശവാദമുന്നയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here