പ്രതീക്ഷകളെ തകിടം മറിച്ച് സലാർ; റിലീസ് ദിന കളക്ഷൻ കണ്ട് ഞെട്ടി ആരാധകർ..!

അനവധി വിവാദങ്ങൾക്കൊടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രഭാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ സലാർ. കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതിനാൽ ബോക്സ് ഓഫീസിൽ ഹിറ്റ് തന്നെയാണ് എല്ലാരും പ്രതീക്ഷിച്ചിരുന്നത്. റിലീസ് ദിനത്തില്‍ തന്നെ സലാര്‍ ആഗോളതലത്തില്‍ നേടിയ തുക ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.

Also Read: മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ നാടകം ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ അബുദാബിയിലും ഒരുങ്ങുന്നു

ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ഒരു ഇന്ത്യൻ സിനിമയുടെ റിലീസ് ദിനത്തിലെ ഏറ്റവും വലിയ കളക്ഷനാണ് സലാറിന്‍റെ പേരിലായിരിക്കുന്നക്. വിജയ് നായകനായ ലിയോ 148.5 കോടി രൂപയുമായി നേടിയ ഒന്നാം സ്ഥാനമാണ് സലാര്‍ പിടിച്ചെടുത്തിരിക്കുന്നത്. സലാറിന്‍റെ ഒന്നാം ദിന കളക്ഷന്‍ ആഗോളതലത്തില്‍ ഔദ്യോഗികമായി 178.7 കോടി രൂപയാണ്.

Also Read: ‘വിവാഹ ആൽബവും വീഡിയോയും നൽകിയില്ല, 1,18,500 രൂപ നഷ്ടപരിഹാരം നൽകണം’: ഉപഭോക്തൃ കോടതി

ദേവ എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് എത്തിയിരിക്കുന്നത്. ദേവയുടെ അടുത്ത സുഹൃത്തായ നിര്‍ണായക കഥാപാത്രം വര്‍ദ്ധരാജ് മാന്നാറായി മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തന്നെയാണ് സലാര്‍ ആദ്യ ഭാഗമായ സലാര്‍- ദി സീസ്‍ഫയറും നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഇമോഷണൽ ആക്ഷൻ ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന സലാറിലെ ആക്ഷന്‍ രംഗങ്ങള്‍ വലിയ കൈയടിയാണ് തിയറ്ററുകളില്‍ നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News