പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാർ’ കേരളത്തിൽ ബുക്കിംഗ് ആരംഭിച്ചു

ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പായി പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാർ’, കേരളത്തിൽ ബുക്കിംഗ് ആരംഭിച്ചു. പ്രഭാസ്,പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കേരളത്തിൽ ബുക്കിംഗ് ആരംഭിച്ചത്.

Also Read: അറബിക്കടലിൽ ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ചെറുത്ത് ഇന്ത്യ

ബുക്ക് മൈ ഷോ, പേ ടിഎം, എന്നീ ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴി ടിക്കറ്റുകൾ റിസർവ് ചെയ്യാവുന്നതാണെന്ന് ഹോംബാലെ ഫിലിംസ് ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. ലോകവ്യാപകമായി ഡിസംബർ 22 ന് തിയേറ്ററുകളിലേക്കെത്തുന്ന സലാറിന്റെ കേരള ബ്ലോഗിങ്ങിന്റെ പേരിൽ പല പ്രചാരണങ്ങളും നടന്നുവരികയായിരുന്നു. ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Also Read: അര്‍പ്പുതമ്മാള്‍ കാത്തിരുന്നത് വെറുതെയായില്ല; 76ാം വയസില്‍ സ്വപ്‌ന സാക്ഷാത്കാരം

സെൻസറിങ് പൂർത്തിയായ ചിത്രം ‘എ’ സർട്ടിഫിക്കറ്റോടെയാണ് തീയേറ്ററുകളിൽ എത്തുന്നത്. ദേവയായി പ്രഭാസ്, വർദ്ധരാജ മന്നാർ ആയി പൃഥ്വിരാജ് എന്നീ വേഷങ്ങളിൽ എത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News