കെജിഎഫ് സംവിധായകന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം; ഉടൻ തീയേറ്ററുകളിൽ

പാൻ ഇന്ത്യൻ ചിത്രമായ “സാലാർ” ട്രെയിലർ ഡിസംബർ 1ന് പുറത്തിറങ്ങും. കെജിഎഫ് എന്ന ഡ്യൂപ്പർ ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘സലാർ’. പ്രഭാസാണ് നായകൻ. ലോകമെമ്പാടും ഡിസംബർ 22ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയുടെ പ്രതീക്ഷയുള്ള താരങ്ങളായ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയും സലാറിനുണ്ട്. ആരാധകർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

ALSO READ: മകൾക്കൊപ്പം യുകെയിൽ അവധിയാഘോഷിച്ച് വിരാടും അനുഷ്‌കയും

സംവിധായകനായ പ്രശാന്ത്‌ നീൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. അതായത് ട്രെയിലർ ഇറങ്ങുന്നതോടുകൂടി ആരാധകർക്ക് ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ വർധിക്കും. സിനിമയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് ഒരു വിരാമം ആകും. ബാഹുബലിക്ക് ശേഷം എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ആക്ഷൻ ചിത്രമായാണ് “സലാർ” ഒരുക്കിയിരിക്കുന്നത്.- സംവിധായകൻ വിശദീകരിച്ചു.

രണ്ട് കഥാപാത്രത്തെയാണ് സലാറിൽ പ്രഭാസ് അവതരിപ്പിക്കുക. രണ്ടിൽ ഒരു കഥാപാത്രം നെഗറ്റീവ് കഥാപാത്രമായിരിക്കും എന്നും പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട് ഭാഗമായിട്ടാണ് സലാർ എത്തുക.

ALSO READ: കേരളത്തിന്റെ നേട്ടങ്ങള്‍ നവകേരളസദസില്‍; ഫോട്ടോ ഗ്യാലറി

പ്രഭാസ് – പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, മീനാക്ഷി ചൗധരി, ശ്രിയ റെഡ്ഡി, ഈശ്വരി റാവു, ടിന്നു ആനന്ദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News