സലാർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സലാര്‍ ഡിസംബര്‍ 22 നായിരുന്നു പുറത്തിറങ്ങിയത്. പ്രഭാസിനൊപ്പം പൃഥ്വിരാജ് കൂടി എത്തിയ ചിത്രമായിരുന്നു സലാർ. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിനെത്തുക. ഇന്ന് അര്‍ധരാത്രി 12 മണിക്ക് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളാണ് ഇന്ന് എത്തുന്നത്.

ALSO READ: ഭാരത്ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തു

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രമായിരുന്നു സലാർ.
തിയറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സലാറിന്റെ നിർമാണം. ശ്രുതി ഹാസന്‍ ആയിരുന്നു നായിക.ശ്രിയ റെഡ്ഡി
ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് തുടങ്ങിയ താരങ്ങളും വേഷമിട്ടു.

കാലാന്തരത്തിൽ ശത്രുക്കളായി മാറിയ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത് .പ്രഭാസിനോളം മലയാളത്തിിന്റെ പൃഥ്വിരാജിന്റെ കഥാപാത്രത്തിനും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. വര്‍ദ്ധരാജായി വേഷമിട്ട പൃഥിരാജിനെ സലാര്‍ സിനിമ കണ്ട പ്രേക്ഷകര്‍ പ്രശംസിക്കുകയും ചെയ്യുന്നു.

ALSO READ: മദ്യപിക്കാൻ ഗ്ലാസും വെള്ളവും നൽകിയില്ല; വീട്ടമ്മക്ക് നേരെ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ

പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ  തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News