വീണ്ടും വരുന്നോ അഗസ്ത്യ? സലാർ ‘ഉഗ്രം’ റീമേക്ക് എന്ന അഭ്യൂഹം ശക്തം, എല്ലായിടത്തുനിന്നും ഉഗ്രം നീക്കി?

കെജിഎഫ് എന്ന ബ്രഹ്മാണ്ഡചിത്രത്തിനുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പ്രിത്വിരാജാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെജിഎഫ് പോലെ ഒരു ആക്ഷൻ ചിത്രമായിരിക്കും സലാർ എന്ന് പടത്തിന്റെ ടീസറിൽനിന്നും മറ്റും വ്യക്തമായതാണ്. എന്നാൽ ഇപ്പോൾ സിനിമ പ്രശാന്ത് നീൽ തന്നെ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് കന്നഡ ചിത്രമായ ഉഗ്രത്തിന്റെ റീമേക്കാണ് എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

ALSO READ: ‘സിയാൽ വികസനത്തിൽ പുതിയ അധ്യായം; കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സംരക്ഷിക്കുന്നു’; മുഖ്യമന്ത്രി

സിനിമ റിലീസ് ചെയ്യാൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കെ തിടുക്കപ്പെട്ട് ഉഗ്രത്തിന്റെ പ്രിന്റുകൾ പല അപ്പുകളിൽനിന്നും യൂട്യൂബുകളിൽനിന്നും ഡിലീറ്റ് ചെയ്തു എന്ന വാർത്ത പരക്കുകയുണ്ടായി. ഇതാണ് സലാർ ഉഗ്രത്തിന്റെ റീമേക്ക് എന്ന അഭ്യൂഹം ശക്തമാക്കിയത്. ഒരു അഭിമുഖത്തിൽ സംഗീതസംവിധായകൻ രവി ബസ്‌റൂർ തന്നെ ചിത്രം ഉഗ്രത്തിന്റെ റീമേക്ക് ആണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ അന്നത് ആരും കാര്യമാക്കിയിരുന്നില്ല, മാത്രമല്ല, എടുത്ത ചിത്രം ആരെങ്കിലും വീണ്ടും എടുക്കുമോ എന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ALSO READ: കേര‍ളം നിപയെ അതിജീവിച്ചു, സര്‍ക്കാര്‍ ആശുപത്രികളിലെ പുരോഗതി അതിശയകരം; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് മുരളി തുമ്മാരുകുടി

എന്നാൽ ഉഗ്രത്തിന്റെ ഹിന്ദി പതിപ്പുകൾ ഒടിടികളിൽനിന്നും യൂട്യൂബിൽനിന്നും മറ്റും എടുത്തുമാറ്റുന്നു എന്ന വാർത്തയാണ് വീണ്ടും അഭ്യൂഹം പരക്കാൻ കാരണം. എന്നാൽ ചിത്രം നിലവിൽ എടുത്തുമാറ്റിയിട്ടില്ല. പ്രശാന്ത് നീൽ തന്നെ ഉഗ്രം കുറച്ചുകൂടി വലിയ ക്യാൻവാസിൽ എടുക്കണമായിരുന്നുവെന്ന ആഗ്രഹം ഒരിക്കൽ പങ്കുവെച്ചിരുന്നു. സമയമാകുമ്പോൾ അത് ചെയ്യുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ സലാർ ആയിരിക്കും അതെന്ന സൂചന ആർക്കും ഉണ്ടായിരുന്നില്ല. ഇത്രയും വാർത്തകൾ പരന്ന ശേഷം അഗസ്ത്യ വീണ്ടും വരുമോ എന്ന ആകാംഷയിലാണ് ആരാധകർ.

ALSO READ: നിരവധി നടിമാരുടെ പേരുകൾ വന്നു; ഒടുവിൽ ദളപതി 68 ലെ നായികയാകുന്ന താരം

2014ലാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത്, ശ്രീമുരളി നായകനായ ഉഗ്രം റിലീസാകുന്നത്. പക്കാ ആക്ഷൻ ചിത്രമായിരുന്ന ഉഗ്രം മികച്ച പ്രതികരണമാണ് നേടിയത്. ശ്രീമുരളിയുടെ കരിയറിലെത്തന്നെ ഏറ്റവും മികച്ച ചിത്രവുമായി ഉഗ്രം മാറി. തുടർന്ന് പ്രശാന്ത് നീൽ കെജിഎഫുമായി എത്തി. അവയുടെ രണ്ട് ഭാഗങ്ങളും വൻ വിജയമാണ് നേടിയത്. സലാർ ഡിസംബർ 22നാണ് തിയേറ്ററുകളിലെത്തുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News