തൂത്തുവാരി സലാർ; ഇനി മറികടക്കേണ്ടത് കെജിഎഫിനെ മാത്രം

പ്രഭാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ സലാർ ബംഗളുരു സിറ്റിയിലെ റിപ്പോർട്ട് പ്രകാരം ഒന്നാമതെത്താൻ ഇനി മറികടക്കേണ്ടത് കെജിഎഫ് രണ്ടിനെ മാത്രം. ഒരാഴ്‍ചയ്‍ക്കുള്ളില്‍ ബംഗ്ലൂരു സിറ്റിയില്‍ 6000 ഷോകള്‍ കഴിഞ്ഞിരിക്കുന്നു എന്നാണ് സലാറിന്റെ പുതിയ റെക്കോര്‍ഡ്. തെലുഗ് ചിത്രമാണെങ്കിലും തെന്നിന്ത്യയിലാകെ വലിയ സ്വീകാര്യത നേടിയിരിക്കുകയാണ് ഇതിനോടകം തന്നെ സലാർ.

Also Read: പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോഷൂട്ട്; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ ലഭിച്ച സ്വീകാര്യതയും സംവിധായകൻ പ്രശാന്ത് നീലിലുള്ള വിശ്വാസവും സലാറിന്റെ വമ്പൻ വിജയത്തിന് കാരണമായിട്ടുണ്ടാകും. ചിത്രത്തിൽ നായകന്റെ അടുത്ത സുഹൃത്തായി മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് എത്തുന്നത് കേരളത്തിലുള്ള ചിത്രത്തിന്റെ വിജയത്തിൽ ഒരു കാരണമായി മാറിയിട്ടുണ്ട്.

Also Read: പ്രതീക്ഷ കൈവിട്ടില്ല; അൻപത് കോടി ക്ലബ്ബിലേക്ക് നേര്

രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ എട്ട് ദിവസത്തെ ഷോകളുടെ റെക്കോര്‍ഡ് മറികടന്നാണ് സലാര്‍ രണ്ടാമത് എത്തിയിരിക്കുന്നത്. കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസും ഒന്നിച്ച ചിത്രമായതിനാൽ റിലീസിന് മുൻപുതന്നെ വലിയ പ്രതീക്ഷയാണ് ചിത്രത്തിനുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News