മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി ഇത്തവണത്തെ വോട്ട് ഉപയോഗിക്കണം; കലൂർ ഈദ് ഗാഹിൽ സലാഹുദീൻ മദനി

മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി ഇത്തവണത്തെ വോട്ട് ഉപയോഗിക്കണമെന്ന് കലൂർ ഈദ് ഗാഹിൽ സലാഹുദീൻ മദനി പറഞ്ഞു. നിർണ്ണായകമായ പാർലമെൻ്റ് തെരഞ്ഞെടുപ്പാണ് വരുന്നത്. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന വേളയിൽ നടക്കുന്ന തെരഞ്ഞെടുപ്പാണിത്. ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഭരണത്തിലെത്തിക്കരുത്. സാധാരണ ഇങ്ങനെ പറയേണ്ടി വരാറില്ല. പക്ഷേ ഇത്തവണ പറയേണ്ടി വരുന്നു. നിസ്സംഗത പാലിക്കാതെ ഇത്തവണ ഉത്തരവാദിത്തം നിറവേറ്റണം.

Also Read: ‘മുസ്ലിംകൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു കോടി രൂപ’ പ്രഖ്യാപിച്ച് എഴുത്തുകാരൻ

ബഹുസ്വരത മതസ്വാതന്ത്ര്യത്തെ ആരാധന എന്നിവയ്ക്ക് അനുവാദം നൽകുന്ന രാജ്യമാണ് നമ്മുടേത്. എല്ലാറ്റിനും ഉപരി ഇന്ത്യക്കാർ എന്ന ചിന്ത രാജ്യത്ത് എല്ലാവരിലുമുണ്ട്. എന്നാൽ ആ മഹത്തായ പാരമ്പര്യം കളഞ്ഞു കുളിക്കാൻ ശ്രമം നടക്കുന്നു. അതിനെ നേരിടാൻ അവബോധത്തോടെയും വിവേകത്തോടെയും ഇടപെടണം. തീവ്രവാദത്തിൻ്റെയൊ അക്രമത്തിൻ്റെയോ വഴിയല്ല സ്വീകരിക്കേണ്ടത്.

Also Read: സാഹോദര്യത്തിന്റെ ആഘോഷമാണ് ഈദുൽ ഫിത്ർ; ആശംസകൾ നേർന്ന് പാളയം ഇമാം വി പി ഷുഹൈബ് മൗലവി

വൈജാത്യങ്ങൾക്കിടയിലും എല്ലാവരെയും ഒരുമിച്ച് നിർത്തുന്നത് മനുഷ്യൻ്റെ ഐക്യമാണ്. വംശത്തിൻ്റെ പേരിൽ നടക്കുന്ന ചെയ്തികൾ തിരിച്ചറിയണം. അവബോധം ഉണ്ടാകണം. അരുതായ്മകൾക്കെതിരെ യോജിച്ച് നിൽക്കണം. ഇസ്ലാം മതവിശ്വാസികളെ ഓരത്തേയ്ക്ക് മാറ്റി നിർത്തുന്നവരെ തിരിച്ചറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News