അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും വമ്പൻ കളക്ഷനുമായി സലാർ

കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീലിന്റെതായി എത്തുന്ന സലാറിന് കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രഭാസിനൊപ്പം ചിത്രത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്.

ALSO READ: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കറുത്ത ബലൂണുകളുമായി എസ് എഫ് ഐ പ്രതിഷേധം

കേരളത്തില്‍ സലാര്‍ ഒരു കോടിയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് വിവരങ്ങൾ. ഇന്ത്യയിലെ പല കളക്ഷൻ റെക്കോര്‍ഡുകളും സലാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷ. ഡിസംബർ 22 നാണ് സലാർ തിയറ്ററുകളിൽ എത്തുന്നത്.

കൂടാതെ ഷാരൂഖിന്റെ ഡങ്കിക്ക് എട്ട് ലക്ഷമാണ് കളക്ഷൻ മുൻകൂറായി നേടാനായത് എന്നാണ് റിപ്പോര്‍ട്ട്. ഇതു കണക്കിലെടുത്താല്‍ ഡിസംബര്‍ 21ന് ഡങ്കി എത്തുന്നത്.സലാറിന്റെ നിര്‍മാണം ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരങ്‍ദുറാണ് നിര്‍വഹിക്കുക. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

ALSO READ:കൊവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News